ഇന്റർഫേസ് /വാർത്ത /Kerala / 'വെറും ദേശാടന പക്ഷിയല്ല'; മോദിയെ രാജഹംസത്തോട് ഉപമിച്ച് കെ. സുരേന്ദ്രന്‍

'വെറും ദേശാടന പക്ഷിയല്ല'; മോദിയെ രാജഹംസത്തോട് ഉപമിച്ച് കെ. സുരേന്ദ്രന്‍

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജഹംസത്തോട് ഉപമിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മോദി വെറും ദേശാടന പക്ഷിയല്ലെന്നും മാനസസരസില്‍ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന അരയന്നമാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചു. മോദിയുടെ ചിത്രത്തിനൊപ്പമാണ് സുരേന്ദ്രന്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

    കഴിഞ്ഞദിവസം ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ചില ദേശാടന പക്ഷികള്‍ക്ക് കേരളം ഇഷ്ട ഭൂമിയായി മാറിയിട്ടുണ്ടെന്ന് പ്രസംഗിച്ചിരുന്നു.

    Also Read മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി നിങ്ങൾ ഉദ്ദേശിച്ചതല്ല, അത് ഇതാണ്

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    രജാസ്ഥാനിലേത് ഉള്‍പ്പെടെയുള്ള മരുഭൂമികളില്‍ കാണുന്ന ദേശാടന പക്ഷികളാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. എന്തോ ആപത്ത് വരുന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെ. സുരേന്ദ്രന്റെ പോസ്റ്റ്.

    First published:

    Tags: Bjp, K surendran facebook post, Narendra modi, കെ സുരേന്ദ്രൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി