നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അലൈ കടലൈ അടിയനിൻ വണക്കം' സ്വന്തം കവിതയുടെ തമിഴ് പതിപ്പുമായി നരേന്ദ്രമോദി; നന്ദി പറഞ്ഞ് തമിഴ് സിനിമാ ലോകം

  'അലൈ കടലൈ അടിയനിൻ വണക്കം' സ്വന്തം കവിതയുടെ തമിഴ് പതിപ്പുമായി നരേന്ദ്രമോദി; നന്ദി പറഞ്ഞ് തമിഴ് സിനിമാ ലോകം

  'അതിമനോഹരമായ മാമ്മല്ലപുരത്തെ കടൽത്തീരത്ത് വച്ച് ഏതാനും ദിവസം മുൻപ് ഞാൻ രചിച്ച കവിതയുടെ തമിഴ് പതിപ്പ് പങ്കുവയ്ക്കുന്നു' എന്ന കുറിപ്പോടുകൂടിയാണ് മോദി തന്റെ കവിത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്

  News18

  News18

  • Share this:
   ന്യൂഡൽഹി: മാമല്ലപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനൊപ്പമുള്ള ചരിത്ര സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കവിത രചിക്കുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, അതേ കവിതയുടെ തമിഴ് പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോദി.

   മാമല്ലപുരം കടൽതീരവും അവിടുത്തെ ചരിത്ര സ്മാരകങ്ങളും സന്ദർശിച്ച ശേഷം അതിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് മോദി തന്റെ കവിത രചിച്ചത്. മോദിയുടെ വിവർത്തനം ചെയ്ത കവിതയ്ക്ക് തമിഴ് സിനിമാ ലോകത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 'അതിമനോഹരമായ മാമ്മല്ലപുരത്തെ കടൽത്തീരത്ത് വച്ച് ഏതാനും ദിവസം മുൻപ് ഞാൻ രചിച്ച കവിതയുടെ തമിഴ് പതിപ്പ് പങ്കുവയ്ക്കുന്നു' എന്ന കുറിപ്പോടുകൂടിയാണ് മോദി തന്റെ കവിത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

   Also Read- മുൻപേജിൽ 'കറുപ്പടിച്ച്' ഓസ്ട്രേലിയൻ പത്രങ്ങൾ; പ്രതിഷേധ കാരണം ഇതാണ്   തമിഴ് ഹാസ്യതാരം വിവേകാണ് മോദിയുടെ കവിതയോട് പ്രതികരിച്ചുകൊണ്ടെത്തിയവരിൽ ഒരാൾ. പ്രകൃതിയെ വണങ്ങുക എന്നാൽ ദൈവത്തെ വണങ്ങുക എന്നാണ് അർത്ഥമെന്നും മഹാസമുദ്രത്തിന് ആദരം അർപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കവിതയ്ക്ക് താൻ നന്ദി അറിയിക്കുന്നുവെന്നുമാണ് വിവേക് പറഞ്ഞത്. വിവേകിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് മോദി മറുപടി ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രകൃതിയിൽ വിശുദ്ധിയും മഹത്വവും ഉണ്ടെന്നായിരുന്നു മോദിയുടെ മറുപടി.


   സിനിമാ നിർമാതാവും വിതരണക്കാരനുമായ ജി.ധനഞ്ജയനും മോദിക്ക് അഭിനന്ദനവുമായി എത്തി. ഇദ്ദേഹത്തിനും ട്വിറ്ററിൽ മോദി മറുപടി നൽകിയിട്ടുണ്ട്. തന്റെ സന്മുദ്രവുമായുള്ള സംവേദനവും അപ്പോഴുണ്ടായ വികാരങ്ങളുമാണ് താൻ കവിതയിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ഒക്ടോബർ 13ന് ഹിന്ദിയിലുള്ള കവിത പങ്കുവച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തിരുന്നു.

   First published:
   )}