കൊച്ചി: മൊഫിയ പർവീണിന്റെ(Mofia Parveen) ആത്മഹത്യയിൽ ആരോപണ വിധേയനായ സി ഐ സുധീറിൻ്റെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ മൊഫിയയുടെ കുടുംബം. സി ഐ സുധീറിൻ്റെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടിയാണെന്ന് മൊഫിയയുടെ പിതാവ് ദിൽഷാദ് കെ സലീം പറഞ്ഞു. സുധീറിനെതിരെ ആത്മഹത്യപ്രരണക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.
മൊഫിയയുടെ ആത്മഹത്യയിൽ സി ഐക്ക് പങ്കുണ്ട്.സി ഐക്കെതിരായ റിപ്പോർട്ടാണ് സർക്കാരിലേക്ക് പോയത്.പിന്നീട് എന്തു സംഭവിച്ചെന്നറിയില്ലെന്നും പിതാവ് പറഞ്ഞു. ഇപ്പോൾ അർത്തുങ്കൽ SHO ആയി സുധീറിനെ നിയമിച്ചിരിക്കുകയാണ്. ഒന്നാം പ്രതിയായ മൊഫിയയുടെ ഭർത്താവിന് തീവ്രവാദ ബന്ധമുണ്ടെന്നും ഇയാളെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ലെന്നും ദിൽഷാദ് കുറ്റപ്പെടുത്തി . മകളുടെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലുവയിൽ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയും മോഫിയയുടെ ഭർത്താവുമായ സുഹൈലിനും രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവർക്കും നേരത്തെ ജാമ്യം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീണ്‍ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കും സിഐ സി.എൽ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മോഫിയ.
ആത്മഹത്യക്കുറിപ്പിൽ പേര് പരാമർശിച്ച ആലുവ പൊലിസ് സിഐ സുധീറിനെ കേസിലെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ മൊഫിയയുടെ മാതാപിതാക്കൾ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് . സി ഐയെ രക്ഷിക്കാൻ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ഉണ്ടായെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛൻ ദിൽഷാദ് വ്യക്തമാക്കായിരുന്നു . മോഫിയ പർവീണിന്റെ ആത്മഹത്യ കുറിപ്പിൽ ആദ്യ പേര് സി ഐ സുധീറിന്റെതാണ്. പോലീസ് സ്റ്റേഷനിലെ പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നു. അന്വേഷണം നല്ല രീതിയിൽ ആയിരുന്നു. പക്ഷെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
സിഐയെയും മൊഫിയയുടെ ഭർത്താവിന്റെ സഹോദരനും ഉൾപ്പെടെ മൂന്നുപേരെ മൂന്ന് പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ പിതാവ് പറഞ്ഞു. സി ഐ സുധീറിന് എതിരെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവ് ഉണ്ടാകും. മകളുടെ ആത്മഹത്യാ കുറിപ്പും സി ഐ ക്ക് എതിരായ തെളിവാണ്. ഇതൊന്നും പരിശോധിച്ചില്ല. മാത്രമല്ല അന്വേഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്റ്റേഷനിൽ ഉണ്ടായിരുന്ന സിഐ മോശം ചോദ്യങ്ങൾ ചോദിച്ചതായും ദിൽഷാദ് ആരോപിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.