തിരുവനന്തപുരം: ആലുവയിൽ നിയമ വിദ്യാര്‍ഥിനിയായിരുന്ന മൊഫിയ പർവീൺ ആത്മഹത്യ (Mofiya Parveen suicide)ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ സസ്പെഷൻഷനിലായിരുന്ന ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരിക്കെ സസ്പെന്‍ഷനിലായ സുധീറിനെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് നിയമിച്ചത്.
സംസ്ഥാനത്തെ 32 ഇന്‍സ്പെക്ടര്‍മാരെ വിവിധയിടങ്ങളിലേക്കു മാറ്റി പോലീസ് മേധാവി ഉത്തരവിറക്കിയിരുന്നു.
നവംബര്‍ 23- ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍. എല്‍. ബി വിദ്യാര്‍ഥിയായിരുന്നു മോഫിയ. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 11 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്സിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്കി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സി. ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ പിന്നാലെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി.ഐക്കെതിരെ നടപടി ഉദ്യോഗസ്ഥ തലത്തില്‍ നടപടിയെടുത്തിരുന്നു. ആദ്യം സി. ഐ. യെ സ്റ്റേഷന് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
സുധീറിനെ കേസിലെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മൊഫിയയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. സിഐയെ രക്ഷിക്കാൻ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ഉണ്ടായെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ പിതാവ് ദിൽഷാദ് വ്യക്തമാക്കായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.