നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Justice for Mofia| CI സുധീറിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ്

    Justice for Mofia| CI സുധീറിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ്

    സുധീര്‍ കയര്‍ത്ത് സംസാരിച്ചെന്നും ഇതിനെത്തുടര്‍ന്ന് ഇനി ഒരിയ്ക്കലും നീതി ലഭിയ്ക്കില്ലെന്ന തോന്നലാണ് മോഫിയയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

    മോഫിയ പർവീൺ

    മോഫിയ പർവീൺ

    • Share this:
    കൊച്ചി: മകളുടെ മരണത്തിൽ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് എഫ്ഐആറിൽ (FIR) പുറത്തുവന്ന വിവരങ്ങളെന്ന് മോഫിയയുടെ (Mofiya parveen) പിതാവ്. സി ഐ സുധീറിനെ ജോലിയിൽനിന്ന് നിന്ന് പിരിച്ചു വിടണം. ഉടൻ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും പിതാവ് ദിൽഷാദ് ന്യൂസ് 18 നോട് പറഞ്ഞു.

    മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ആലുവ മുന്‍ സിഐ സി എല്‍ സുധീറിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു എഫ്ഐആറിലെ പരാമര്‍ശങ്ങൾ. സുധീര്‍ കയര്‍ത്ത് സംസാരിച്ചെന്നും ഇതിനെത്തുടര്‍ന്ന് ഇനി ഒരിയ്ക്കലും നീതി ലഭിയ്ക്കില്ലെന്ന തോന്നലാണ് മോഫിയയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് ന്യൂസ് 18-ന് ലഭിച്ചു.

    ഭര്‍ത്താവ് മുഹമ്മദ് സുഹൈലും കുടുംബവും പീഡിപ്പിയ്ക്കുകയാണെന്നാരോപിച്ച്  മോഫിയ എറണാകുളം റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിയ്ക്കണെന്നാവശ്യപ്പെട്ട് പരാതി ആലുവ ഈസ്റ്റ് പോലീസിന് കൈമാറി. പരാതിയുടെ നിജസ്ഥിതി അറിയുന്നതിന് വേണ്ടിയാണ് മോഫിയയെയും മുഹമ്മദ് സുഹൈലിനെയും ഇവരുടെ കുടുംബാംഗങ്ങളെയും സി ഐ സുധീര്‍ സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്.

    സംസാരത്തിനിടെ മോഫിയയും സുഹൈലും തമ്മില്‍ തര്‍ക്കമുണ്ടായി. ദേഷ്യപ്പെട്ട് മോഫിയ സുഹൈലിന്റെ മുഖത്തടിച്ചു. ഇത് കണ്ട് സി ഐ സുധീര്‍ മോഫിയയോട് കയര്‍ത്ത് സംസാരിച്ചു. ഇത് വലിയ വേദനയാണ് മോഫിയ്ക്ക് ഉണ്ടാക്കിയത്. സി ഐയുടെ ഭാഗത്ത് നിന്ന് ഇനി ഒരിയ്ക്കലും  നീതി കിട്ടില്ലെന്ന മോഫിയ്ക്ക് തോന്നി. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.
    Also Read-Mofia| മോഫിയ ഭർതൃവീട്ടിൽ കഴിഞ്ഞത് അടിമയെ പോലെ; ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമ: റിമാൻഡ് റിപ്പോർട്ട്

    എഫ്‌ഐഇആറിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സി ഐ സുധീറിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് മോഫിയയുടെ അച്ചന്‍ ദില്‍ഷാദ് ആവശ്യപ്പെട്ടു. മോഫിയയുടെ മരണത്തില്‍ ഇതുവരെയും സി ഐ സുധീറിനെ പ്രതി ചേര്‍ത്തിട്ടില്ല. ആത്മഹത്യയ്ക്ക് കാരണം സുധീറിന്റെ പെരുമാറ്റമാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ആലുവ മുന്‍ സി ഐയെ പ്രതി ചേര്‍ക്കാനുള്ള സാധ്യത കൂടിയിട്ടുണ്ട്.
    Also Read-മോഫിയയുടെ ആത്മഹത്യ; സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചു; FIR

    മോഫിയയുടെ  ഗവർണർ ആര് മുഹമ്മദ് എത്തും. മോഫിയയുടെ മാതാപിതാക്കളെ ഗവർണർ കാണും. ഉച്ചയ്ക്ക് 2 മണിയോടെ ആകും ആലുവയിലെ വീട്ടിൽ അദ്ദേഹം എത്തുക. കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉൾപ്പെടെ മോഫിയയുടെ വീട്ടിൽ എത്തിയിരുന്നു.

    സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

    മോഫിയ പര്‍വീണിന്റെ  ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിലാണ്. മോഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭർതൃ പിതാവ് യൂസഫ്(63), ഭർതൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
    Published by:Naseeba TC
    First published: