• HOME
  • »
  • NEWS
  • »
  • kerala
  • »
  • MOHAMMAD RIYAZ AND TV RAJESH REMANDED ACTION FOR SIEGE OF AIR INDIA OFFICE

മുഹമ്മദ് റിയാസും ടി.വി രാജേഷും റിമാൻഡിൽ; നടപടി എയർഇന്ത്യ ഓഫീസ് ഉപരോധിച്ചതിന്

സമരത്തിന് നേതൃത്വം നൽകിയത് അന്ന് ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികളായ ടി. വി രാജേഷ് പി എ മുഹമ്മദ് റിയാസുമായിരുന്നു

മുഹമ്മദ് റിയാസ്

മുഹമ്മദ് റിയാസ്

  • Share this:
    കോഴിക്കോട്; വിമാന യാത്രാകൂലി വർദ്ധനവിനെതിരായ സമരത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാക്കളായ പി എ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎൽഎയും റിമാൻഡിലായി. കോഴിക്കോട് സി ജെ എം കോടതി നാല് ആണ് ഇരുവരെയും റിമാൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

    കേസില്‍ നിരന്തരമായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മുഹമ്മദ് റിയാസിന്‍റെയും ടി. വി രാജേഷിന്‍റെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്ന് ഹാജരായപ്പോഴാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.

    You May Also Like- 'ശ്രീ എം ചർച്ചയ്ക്ക് മുൻകൈ എടുത്തു'; വിശദീകരണവുമായി പി. ജയരാജൻ

    2016ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യാത്രാ കൂലി വർദ്ധിപ്പിച്ചതിലും കരിപ്പൂരിൽ വിമാന സർവീസുകൾ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടന്നത്. സമരത്തിന് നേതൃത്വം നൽകിയത് അന്ന് ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികളായ ടി. വി രാജേഷ് പി എ മുഹമ്മദ് റിയാസുമായിരുന്നു. ഇവരുടെ നേതൃത്വത്തിൽ നൂറു കണക്കിന് പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തിരുന്നു.

    ഡി വൈ എഫ്‌ ഐ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് നടന്ന ഉപരോധം ആക്രമാസക്തമായിരുന്നു. നേരത്തെ കേസില്‍ പ്രതികളായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. വിചാരണ കോടതിയില്‍ ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. കേസ് പരിഗണിച്ച്‌ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി വിചാരണകോടതിയോടും നിര്‍ദേശിച്ചിരുന്നു.

    നേരത്തേ, വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പേ തുറന്നു കൊടുത്തതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്ന വി ഫോര്‍ കേരള ക്യാംപെയ്ന്‍ കോ-ഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന്‍ ഇതേ വിഷയത്തില്‍ മുഖ്യമന്ത്രിക്കും മരുമകന്‍ മുഹമ്മദ് റിയാസിനുമെതിരെ രംഗത്ത് വന്നിരുന്നു.

    Also Read- 'ശ്രീ എം ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകം; CPM-RSS ചർച്ച നടത്തിയത് എവിടെ വച്ചെന്ന് പറയണം': എം വി ഗോവിന്ദന്‍

    പൊതുമുതല്‍ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയായ ഡിവൈഎഫ്‌ഐ അഖിലേന്ത്യ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെയാണെന്നും ക്ലിഫ് ഹൗഹിലെ അലമാരയിലും കക്കൂസ് മുറിയിലും ഒളിവില്‍ കഴിയുന്ന റിയാസിനെ പുറത്തിറക്കാന്‍ ഡിവൈഎഫ്‌ഐ ആര്‍ജവം കാട്ടണമെന്നും നിപുന്‍. പിടികിട്ടാപ്പുള്ളി മുഹമ്മദ് റിയാസിനെ, ക്ലിഫ് ഹൗസില്‍ ഒളിവില്‍ പാര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയാന്‍ കേരള പോലീസ് തയാറാണോ എന്നു നിപുന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു.
    Published by:Anuraj GR
    First published:
    )}