• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

പോരാട്ടം ഫലം കണ്ടു : അസീമിന്റെ തുടര്‍ പഠനത്തിന് പ്രതീക്ഷ നല്‍കി ഹൈക്കോടതി

news18india
Updated: June 13, 2018, 1:38 PM IST
പോരാട്ടം ഫലം കണ്ടു : അസീമിന്റെ തുടര്‍ പഠനത്തിന് പ്രതീക്ഷ നല്‍കി ഹൈക്കോടതി
news18india
Updated: June 13, 2018, 1:38 PM IST
കോഴിക്കോട് : തുടര്‍ പഠനത്തിനായുളള പ്രതീക്ഷകള്‍ അവസാനിച്ച അസീമിന് പ്രതീക്ഷ പകര്‍ന്ന് ഹൈക്കോടതി. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ അസീമിന് ജന്മനാ ഇരുകരങ്ങളുമില്ല.90 ശതമാനവും ഭിന്നശേഷിക്കാരനുമാണ്. വെളിമണ്ണ യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അസിം, തന്റെ തുടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, കുട്ടിയുടെ എട്ടാം ക്ല്ാസ് പഠനത്തിനായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അസീമിന്റെ വീടിന് 250 മീറ്റര്‍ മാത്രം അകലെയാണ് നിലവിലെ സ്‌കൂള്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ഏറ്റവും അടുത്തുള്ള സ്‌കൂളിലേക്ക് എത്തണമെങ്കില്‍ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യണം. എന്നാല്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയല്ലാത്തതിനാല്‍ നിലവിലെ സ്‌കൂള്‍ തന്നെ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂള്‍ ആക്കണമെന്ന ആവശ്യവുമായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ, അസിം നേരിട്ടെത്തി കാണുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും അനുകൂല മറുപടിയല്ല ലഭിച്ചത്. ഇതേ തുടർന്നാണ്   കോടതിയെ സമീപിച്ചത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം തന്റെ മൗലികാവകാശമാണെന്നും അതുകൊണ്ട് തന്നെ തന്റെ നിലവിലെ സ്‌കൂളില്‍ ഈ വര്‍ഷം തന്നെ എട്ടാം ക്ലാസ് കൂടി ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ഹര്‍ജി.ഏറ്റവും അടുത്തുള്ള സ്‌കൂള്‍ മൂന്ന് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും തനിക്ക് ഏറ്റവും അടുത്തുള്ള സ്‌കൂള്‍ 5 കിലേമീറ്റര്‍ അകലെയാണെന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Loading...

തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് അധികം വൈകാതെ തന്നെ പഠനം തുടരാനാകുമെന്ന പ്രത്യാശയിലാണ് അസിം.സ്‌കൂളിന് കളിസ്ഥലത്തിനായി ഭൂമി വിട്ടു കൊടുക്കാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചപ്പോള്‍, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാമെന്ന് പിറ്റിഎ അടക്കമുള്ള സംഘടനകളും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ മുഹമ്മദ് സയ്യദിന്റെയും ജാസ്മിന്റെയും മകനാണ് അസിം. കുട്ടി ഇപ്പോള്‍ പഠിക്കുന്ന ഓമശ്ശേരി വെളിമണ്ണ സ്‌കൂള്‍, അസീമിന്റെ തന്റെ അഭ്യര്‍ത്ഥന മാനിച്ച് 2014 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് അപഗ്രേഡ് ചെയ്ത് യുപി സ്‌കൂള്‍ ആക്കിയത്. എന്നാല്‍ ഏഴാം ക്ലാസ് പഠനം കഴിഞ്ഞപ്പോള്‍ വീണ്ടും അപ്‌ഗ്രേഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രി പിണറായിയെ കാണാനെത്തിയത്. എന്നാല്‍ മുഖ്യമന്ത്രി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി  ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ അസിം തന്റെ ശ്രമങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല.

ജസ്റ്റിസ്  ഫോര്‍ അസിം എന്ന പേരില്‍ പ്രതിഷേധങ്ങള്‍ ശക്തമായി. തന്റെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിലില്‍ ജില്ലാ കളക്ട്രേറ്റിന് മുന്നില്‍  ധര്‍ണയും സംഘടിപ്പിക്കപ്പെട്ടു. തുടർന്നാ   ണ് കോടതിയെ സമീപിച്ചത്. സ്‌കൂള്‍ അപ്ഗ്രഡേഷനുമായി 134 പരാതികള്‍ എത്തിയിരുന്നുവെങ്കിലും എല്ലാം തള്ളിയ കോടതി അസീമിന്റേത് മാത്രം പ്രത്യേകമായി പരിഗണിച്ച് അനുകൂല ഉത്തരവ് നല്‍കുകയായിരുന്നു.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍