• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'വ്യക്തിബന്ധങ്ങൾക്ക് ലാലേട്ടൻ കൽപ്പിക്കുന്ന മൂല്യം എത്രയാണെന്നത് നേരിട്ടറിഞ്ഞവളാണെങ്കിലും എന്റെ അത്ഭുതം ആറുന്നേയില്ല'

'വ്യക്തിബന്ധങ്ങൾക്ക് ലാലേട്ടൻ കൽപ്പിക്കുന്ന മൂല്യം എത്രയാണെന്നത് നേരിട്ടറിഞ്ഞവളാണെങ്കിലും എന്റെ അത്ഭുതം ആറുന്നേയില്ല'

പുസ്തകത്തിന്റെ കവർ പ്രകാശനം മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാൽ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് നിർവഹിച്ചു.

 • Last Updated :
 • Share this:
  എൽമ എന്ന തന്റെ പുതിയ നോവലുമായി വായനക്കാരിലേക്ക് എത്തുകയാണ് യുവ എഴുത്തുകാരിയായ ഫർസാന അലി. പുസ്തകത്തിന്റെ കവർ പ്രകാശനം മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാൽ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് നിർവഹിച്ചു. ചൊവ്വാഴ്ച രാത്രി 7 മണിയ്ക്കായിരുന്നു പുതകത്തിന്റെ കവർപ്രകാശം. പുസ്തക പ്രകാശന വേദിയിൽ മോഹൻ ലാൽ ഉണ്ടായിരിക്കുക എന്നത് തന്റെ ദീർഘ നാളത്തെ സ്വപ്നമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നുവെന്നും നോവലിന്റെ ഓൺലൈൻ കവർ പ്രകാശനത്തോട് അനുബന്ധിച്ച് ഫർസാന കുറിച്ചു. മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകർ.

  യുവ എഴുത്തുകാരിൽ ഏറെ വ്യത്യസതയായ ഫർസാന അലിയുടെ നോവലിന് ഇതിനോടകം തന്നെ വായനക്കാരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. താരവുമായുള്ള വ്യക്തിബന്ധത്തെ എഴുത്തുകാരി എത്രമാത്രം വിലമതിക്കുന്നുവെന്ന് മനസിലാവുന്നതായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്. മോഹൻ ലാലിനൊപ്പമുള്ള ചില ഓർമ്മകളും ഫർസാന അലി പങ്കുവെയ്ക്കുകയുണ്ടായി.

  ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: 

  ഏതു നേരത്തു വേണമെങ്കിലും കോൺടാക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന ബോധ്യമുണ്ടായിട്ടും എന്റേതായ ഏതൊരു കാര്യത്തിനും ഇന്നുവരെ ലാലേട്ടനെ സമീപിച്ചിട്ടില്ല. എത്രയേറെ വട്ടം സംസാരിച്ചിട്ടുണ്ടെങ്കിലും ഇന്നും അദ്ദേഹത്തിന്റെ മുന്നിൽ എത്തുമ്പോൾ വാക്കുകൾ ശൂന്യമാവും. അക്ഷരങ്ങൾ കൂട്ടിപ്പറയാൻ ശ്രമിക്കുന്ന ഒരു ശിശുവിനെപ്പോലെ വാക്കുകൾ പലകുറി വിലങ്ങിപ്പോവും. ഏറ്റവും ശോഭയുള്ള താരകമിങ്ങനെ വിണ്ണിൽ വിളങ്ങി നിൽക്കുന്നത് അമ്പരപ്പോടെ മണ്ണിൽ നിന്ന് നോക്കിക്കാണാനാണല്ലോ ആരും താല്പര്യപ്പെടുക!  ഞാനും അതേ!  ഏതോ കാലത്ത് മനസ്സിലേറിയ മോഹമായിരുന്നു പുസ്തകപ്രകാശന വേദിയിൽ ലാലേട്ടൻ ഉണ്ടാവുകയെന്നത്. പക്ഷെ, കാലം മാറി.

  എൽമയുടെ കാര്യം ലാലേട്ടനോട് സംസാരിച്ചപ്പോൾ ഏറ്റവും ആഹ്ലാദത്തോടെ നോവലിന്റെ ഉള്ളടക്കത്തെ കുറിച്ചാണ് ആദ്യം അന്വേഷണമുണ്ടായത്. ആവശ്യപ്പെട്ട കാര്യം മറക്കാതെ, ദിവസങ്ങളോളം അത് മനസ്സിലിട്ട് നടന്ന്, ഞാനുമായി കൃത്യമായ ഫോളോ അപ്പ് നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും തിരക്കുള്ള മോഹൻലാൽ എന്ന നടനാണ്. വ്യക്തിബന്ധങ്ങൾക്ക് ലാലേട്ടൻ കൽപ്പിക്കുന്ന മൂല്യം എത്രയാണെന്നത് പലകുറി നേരിട്ടറിഞ്ഞവളാണെങ്കിലും ശരി, എന്റെ അത്ഭുതം ആറുന്നേയില്ല.

  ഒരിക്കൽ, ഈ ഫോട്ടോ എടുത്ത നാളിൽ‌ ഊണ് കഴിക്കുന്നതിനിടെ വിളമ്പുകാരൻ ചെറുപ്പക്കാരനെ നോക്കി 'മോനേ' എന്ന് വിളിച്ചത് കേട്ട് മാത്രം എന്റെയുള്ളിലൊരു ആനന്ദം ഉടലെടുത്തിരുന്നു.  ഏറ്റവും സുന്ദരമായി മനുഷ്യരോട് ഇടപെടാനറിയുന്ന ലാലേട്ടനിലൂടെ, ഇന്ന് വൈകുന്നേരം 7 മണിക്ക് ലാലേട്ടന്റെ FB പേജ് വഴി, എൽമയുടെ കവർ പ്രകാശിതമാവുമ്പോൾ ഉള്ളിൽ ഉറവയെടുത്തുകൊണ്ടിരിക്കുന്ന ആഹ്ലാദത്തിന് അതിരില്ല! 

  Published by:Amal Surendran
  First published: