നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോഹൻലാലും നമ്പി നാരായണനും പത്മ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി

  മോഹൻലാലും നമ്പി നാരായണനും പത്മ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി

  ഇതോടെ പ്രേംനസീറിന് ശേഷം പത്മഭൂഷൺ പുരസ്ക്കാരം ലഭിക്കുന്ന മലയാള നടൻ എന്ന നേട്ടവും മോഹൻലാൽ സ്വന്തമാക്കി

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് നടൻ മോഹൻ ലാൽ പത്മഭൂഷൺ ഏറ്റുവാങ്ങി. ഇതോടെ പ്രേംനസീറിന് ശേഷം പത്മഭൂഷൺ പുരസ്ക്കാരം ലഭിക്കുന്ന മലയാള നടൻ എന്ന നേട്ടവും മോഹൻലാൽ സ്വന്തമാക്കി. പത്മ പുരസ്കാരത്തിന് അർഹരായ 112 ൽ 56 പേർക്കാണ് ഇന്ന് അവാർഡുകൾ സമ്മാനിച്ചത്.

   അന്തരിച്ച മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാറിനു വേണ്ടി ഭാര്യ ഭാരതി നയ്യാർ പുരസ്കാരം സ്വീകരിച്ചു. ശാസ്ത്രഞ്ജൻ നമ്പി നാരായണൻ ഉൾപ്പെടെ 14 പേർക്കാണ് ഇത്തവണ പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

   മോഹൻലാൽ പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി

   മോഹൻലാലിനും നമ്പി നാരായണനും പുറമെ ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവരാണ് ഇന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിയ മലയാളികൾ.

   സംഗീതജ്ഞൻ ശങ്കർ മഹാദേവൻ, നടൻ പ്രഭുദേവ എന്നിവർ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ അജയ് താക്കൂർ, ഗുസ്തി താരം ബജ്റംഗ് പുനിയ, ടേബിൾ ടെന്നിസ് പ്ലയർ ശരത് കമൽ, ഗ്രാന്റ് മാസ്റ്റർ ഹരിക ദ്രോണാവലി, മുൻ വിദേശകാര്യ സെകട്ടറി സുബ്രഹ്മണ്യം ജയശങ്കർ, കൊൽക്കത്ത ടാറ്റ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. മാമ്മന്‍ ചാണ്ടി എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. 56 പേർക്ക് പിന്നീട് പുരസ്കാരം സമ്മാനിക്കും.

   പത്മ പുരസ്ക്കാര ജേതാക്കൾക്ക് ഡൽഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് കേരള ഹൌസിൽ സ്വീകരണം നൽകും. മോഹൻലാലിന് പുറമെ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ ജയൻ, പുരാവസ്തു വിദഗ്ധൻ കെ.കെ മുഹമ്മദ് എന്നിവർക്കാണ് സ്വീകരണം നൽകുന്നത്.
   First published:
   )}