• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആനക്കൊമ്പ് കേസ്: കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ

ആനക്കൊമ്പ് കേസ്: കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു

  • Last Updated :
  • Share this:
    കൊച്ചി: ആനക്കൊമ്പ് (Ivory) കേസിൽ നടൻ മോഹൻലാൽ (Mohanlal) ഹൈകോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുളള സർക്കാരിന്റെ ഹർജി പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. ഇതിനെ തുടർന്നാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം.

    പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും ഹര്‍ജിയിലുണ്ട്.

    Also Read-  'എന്റെ അച്ഛനാണേ സത്യം, റിയാക്ട് ചെയ്യും'; 'പാൽതു ജാൻവർ' ട്രെയ്‌ലറിൽ ശ്രദ്ധ നേടി ബേസിലും ഷമ്മി തിലകനും

    2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

    Also Read- സിനിമാ നിരൂപകരിൽ ചിലർ വാടക ഗുണ്ടകളെപ്പോലെ പെരുമാറുന്നു: ലാൽ ജോസ്

    ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

    മോഹൻലാലിന്‍റെ അപേക്ഷയെ തുടർന്നായിരുന്നു സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

    ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
    Published by:Naseeba TC
    First published: