നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് പ്രതിരോധത്തിന് ഒന്നര കോടിയുടെ ഉപകരണങ്ങൾ നൽകി മോഹൻലാൽ; നന്ദി അറിയിച്ച് മന്ത്രി വീണാ ജോർജ്

  കോവിഡ് പ്രതിരോധത്തിന് ഒന്നര കോടിയുടെ ഉപകരണങ്ങൾ നൽകി മോഹൻലാൽ; നന്ദി അറിയിച്ച് മന്ത്രി വീണാ ജോർജ്

  ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് മോഹൻലാൽ സംഭാവന നൽകിയത്.

  Mohanlal_veena

  Mohanlal_veena

  • Share this:
   കോവിഡ് പ്രതിരോധത്തിന് ഒന്നര കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന നൽകിയ നടൻ മോഹൻലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ്. മോഹന്‍ലാലിന്റെ 61ആം പിറന്നാളിനോടനുബന്ധിച്ചാണ് താരം ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാനത്തിനായി സംഭാവന നൽകിയത്. ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചതായും വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

   വീണ ജോര്‍ജിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

   കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നത്.

   ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്.

   ഇന്ന് രാവിലെ ഫോണില്‍ വിളിച്ച്‌ ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ ശ്രീ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.

   കോവിഡിൽനിന്ന് കുടുംബത്തെ രക്ഷിക്കാൻ ദൃശ്യം മോഡൽ ക്യാംപയ്നുമായി ആരാധകർ

   ദിവസങ്ങൾക്ക് മുമ്പേ തന്നെ മലയാളികൾ ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കാൻ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങിയിരുന്നു. സോഷ്യൽമീഡിയയിൽ ഫാൻ മെയ്ഡ് പോസ്റ്ററുകളും വീഡിയോകളുമെല്ലാം പ്രചരിക്കുന്നുണ്ട്. ലാലേട്ടന്റെ പിറന്നാൾ ദിവസം വ്യത്യസ്ത രീതിയിൽ കോവിഡ് ബോധവത്കരണ വീഡിയോ ഒരുക്കിയിരിക്കുകയാണ് കേരള സർക്കാർ. സംസ്ഥാന സർക്കാരിന് വേണ്ടി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ദൃശ്യം മോഡൽ മാതൃകയിലാണ് വീഡിയോ.

   കഴിഞ്ഞ വർഷത്തിലേതുപോലെ തന്നെ തന്റെ ചെന്നൈയിലെ വീട്ടിലാണ് ഇത്തവണയും മോഹൻലാല്‍ പിറന്നാൾ ആഘോഷിക്കുന്നത്. തമിഴ്നാട്ടിലും ലോക്ക്ഡൗൺ ആയതിനാൽ ആഘഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ. ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

   ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വേളയിൽ മോഹൻലാലിനൊപ്പം ഒത്തുകൂടും. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പണിപ്പുരയിലാണ് മോഹൻലാൽ. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഗോവയിൽ പൂർത്തിയായിരുന്നു.

   മലയാളത്തിലെ താരങ്ങളെല്ലാം മോഹൻലാലിന് പിറന്നൾ ആശംസകൾ നേർന്നിട്ടുണ്ട്.

   ലൂസിഫറിന്റെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയല്ലായിരുന്നെങ്കിൽ ഇപ്പോൾ എംപുരാൻ ചിത്രീകരണം നടക്കുകയായിരിക്കും എന്നാണ്  ലൂസിഫർ ഷൂട്ടിന്റെ ആദ്യ ദിവസത്തെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്.  ഉടൻ തന്നെ അവിടേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ജന്മദിനാശംസകൾ സ്റ്റീഫൻ! ജന്മദിനാശംസകൾ അബ്രാം. ജന്മദിനാശംസകൾ ലാലേട്ട,”പൃഥ്വിരാജ് കുറിച്ചു.
   Published by:Anuraj GR
   First published:
   )}