ബെംഗളൂരു: ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഡിയോ കോളില്‍ സംസാരിച്ച് നടൻ മോഹന്‍ലാല്‍. വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന് ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബെംഗളുരുവിലേക്ക് പോയത്.
അര്‍ബുദ രോഗബാധിതനാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന് വിവാദമുയര്‍ന്നിരുന്നു.
Also Read- എല്ലാത്തിനും തുടക്കമിട്ട ആ സെൽഫി; കേരളം തലകുനിച്ച ദിവസം
അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിന്‍കരയിലെ നിംസില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് ശ്വാസകോശത്തിലെ അണുബാധ പൂര്‍ണമായി മാറിയതിനെ തുടര്ന്നാണ്ഗ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chandy Oommen, Mohanlal, Oommen Chandy