കേരള ടൂറിസം ഇനി വിരല്‍ത്തുമ്പില്‍: മൊബൈല്‍ ആപ്പ് പുറത്തിറക്കി മോഹന്‍ലാല്‍

ആപ്പ് ഉപഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന.

ആപ്പ് ഉപഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന.

ആപ്പ് ഉപഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന.

 • Share this:
  തിരുവനന്തപുരം : ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ആപ്പ് ഉപഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തില്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടും.

  ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക് അന്വേഷണങ്ങള്‍ നടത്താനാകും. ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.

  'ജനറൽ സെക്രട്ടറിയായാലും പാർട്ടി മാനദണ്ഡങ്ങൾ ലംഘിച്ചാൽ വിമർശിക്കും'; ഡി.രാജയ്ക്കെതിരെ കാനം രാജേന്ദ്രൻ


  കേരള പൊലീസിനെ ഉത്തര്‍ പ്രദേശ് പൊലീസുമായി താരതമ്യം ചെയ്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജയോടുള്ള അതൃപ്തി പരസ്യപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടി മാനദണ്ഡം ലംഘിച്ചാല്‍ വിമര്‍ശിക്കുമെന്നു പറഞ്ഞ കാനം, ഉത്തര്‍ പ്രദേശ് പൊലീസിനെ പോലെയല്ല, കേരളാ പൊലീസെന്നും കേരളാ പൊലീസ് വ്യത്യസ്തമാണെന്നും പറഞ്ഞു.
  ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചതില്‍ എന്താണ് കുഴപ്പം. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പം ഉണ്ടെങ്കില്‍ വിമര്‍ശിക്കും. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ. ജനറല്‍ സെക്രട്ടറിയായാലും ചെയര്‍മാനായാലും സ്റ്റേറ്റ് സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല. അത് അനുസരിക്കണം. ഇല്ലെങ്കില്‍ വിമര്‍ശിക്കുമെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കും ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയ്ക്കും എതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളെ ന്യായീകരിച്ചാണ് കാനം വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയത്.

  ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴല്ല, രാജ സംസ്ഥാന പൊലീസിനെ വിമര്‍ശിച്ചത്. പത്ര സമ്മേളനത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഡി.രാജ അഭിപ്രായം പറഞ്ഞത്. ചോദ്യത്തിന് അനുസരിച്ചായിരുന്നു പ്രതികരണം. അത് ദേശീയ എക്‌സിക്യൂട്ടീവിന്റേയോ ദേശീയ സെക്രട്ടേറിയറ്റിന്റേയോ അഭിപ്രായമല്ല. ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകത്തിന്റെ കൂടി അനുമതി വേണമെന്നാണ് തീരുമാനം. ആ തീരുമാനം ലംഘിക്കപ്പെട്ടു എന്നതാണ് തന്റെ കത്തില്‍ പറഞ്ഞത്. ആ തീരുമാനം ഒരു ദേശീയ എക്‌സിക്യുട്ടീവ് അംഗം ലംഘിച്ചു എന്നായിരുന്നു പരാതി. കത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ദേശീയ എക്‌സിക്യൂട്ടീവും ശരിവച്ചെന്ന് കാനം പറഞ്ഞു. വനിതാ നേതാവ് എന്തു പറഞ്ഞു എന്നതല്ല, നിലവിലെ മാനദണ്ഡം ലംഘിച്ചു എന്നതാണ് പ്രശ്‌നം. അതു ലംഘിച്ചു എന്നതു തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് ആനി രാജയുടെ വിവാദ പരാമര്‍ശം സൂചിപ്പിച്ച് കാനം വ്യക്തമാക്കി.

  ഉത്തര്‍പ്രദേശും കേരളവും ഒരു പോലെ എന്നാണ് ഡി.രാജ പറഞ്ഞത്. അക്കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹം പറഞ്ഞത് തെറ്റാണ്. സിപിഐയുടെ അഭിപ്രായവും അതല്ല. ഉത്തര്‍ പ്രദേശും കേരളവും ഒരു പോലെയല്ല. കേരളം വ്യത്യസ്തമണ്. അത് അദ്ദേഹത്തിന് അറിയാവുന്നതാണ്. ഓക്‌സിജന്‍ ഇല്ലെന്നു പറഞ്ഞതിന് ഡോക്ടര്‍ക്കെതിരേ കേസെടുത്ത പൊലീസാണ് ഉത്തര്‍ പ്രദേശിലേത്. കേരളത്തിലെ പൊലീസ് കോവിഡ് കാലത്ത് എപ്പോഴും നിരത്തിലുള്ള പൊലീസാണ്. രണ്ടും വ്യത്യസ്തമാണ്. കേരളാ പൊലീസിന്റെ ഒറ്റപ്പെട്ട തെറ്റുകള്‍ മാധ്യമങ്ങള്‍ സാമാന്യ വത്കരിക്കുകയാണ്. തെറ്റുണ്ടാകുമ്പോള്‍ പൊലീസ് തിരുത്തുകയും നടപടി എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശ് പൊലീസ് അങ്ങനെയല്ലെന്നും കാനം രാജേന്ദ്രന്‍. സംസ്ഥാന കൗണ്‍സിലിലും സെക്രട്ടേറിയറ്റിലും നടന്ന ചര്‍ച്ചകള്‍ ഡി.രാജയെ അറിയിക്കാന്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ചുമലതപ്പെടുത്തി. കേരളാ പൊലീസില്‍ ആര്‍എസ്എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിക്കണം എന്നുമായിരുന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ആനി രാജ പറഞ്ഞത്. ഇതിനെതിരേ തൊട്ടടുത്ത ദിവസം തന്നെ കാനം രാജേന്ദ്രന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആനി രാജയുടെ നടപടി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനത്തിന്റെ ലംഘനം എന്നായിരുന്നു കത്തിലെ ആരോപണം.
  Published by:Jayashankar AV
  First published:
  )}