COVID 19 | ആരോഗ്യപ്രവർത്തകർക്ക് വേണ്ടി 'ലോകം മുഴുവൻ' പാടി മോഹൻലാൽ; വീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി

ചെന്നൈയിലെ വീട്ടിലിരുന്നു കൊണ്ട് ഏകദേശം ഒരു മണിക്കൂറോളം സമയമാണ് മോഹൻലാൽ ആരോഗ്യപ്രവർത്തകരുമായി സംവദിച്ചത്.

News18 Malayalam | news18
Updated: April 8, 2020, 8:14 PM IST
COVID 19 | ആരോഗ്യപ്രവർത്തകർക്ക് വേണ്ടി 'ലോകം മുഴുവൻ' പാടി മോഹൻലാൽ; വീഡിയോ പങ്കുവെച്ച്   ആരോഗ്യമന്ത്രി
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ, നടൻ മോഹൻലാൽ എന്നിവർ വീഡിയോ കോൺഫറൻസിൽ
  • News18
  • Last Updated: April 8, 2020, 8:14 PM IST IST
  • Share this:
തിരുവനന്തപുരം: കൊറോണ വൈറസ വ്യാപനത്തിനെതിരെ മുന്നണിപ്പോരാളികളായി നിൽക്കുന്ന കേരളത്തിലെ
ആരോഗ്യപ്രവർത്തകരുമായി സംവദിച്ച് നടൻ മോഹൻലാൽ. വീഡിയോ കോൺഫറൻസിലൂടെയാണ് മോഹൻലാൽ
കേരളത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരുമായി സംവദിച്ചത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഈ വീഡിയോ പങ്കുവെച്ചത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറും വീഡിയോ
കോൺഫറൻസിൽ സജീവമായി ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് മുൻകൈ എടുത്താണ് ആരോഗ്യപ്രവർത്തകർക്ക്
മോഹൻലാലുമായി സംവദിക്കാൻ അവസരം നൽകിയത്.ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്,



"ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ..." ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം
മോഹന്‍ലാല്‍ ഈ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടുമ്പോള്‍ എല്ലാവരും ഏറെ സന്തോഷത്തിലാണ്. അങ്ങനെ
എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. എല്ലാം
മറന്ന് കൊറോണ രോഗികള്‍ക്കായി മാറ്റി വച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ വേറിട്ട നിമിഷങ്ങളാണ്
സമ്മാനിച്ചത്.

ആരോഗ്യപ്രവർത്തകർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സർക്കാരിനെ അറിയിച്ചാൽ അത് ചെയ്തു നൽകാൻ സിനിമാ
മേഖലയിലെ എല്ലാവരും ഒരുക്കമാണെന്നും മോഹൻലാൽ വ്യക്തമാക്കി. തങ്ങളുടെ പ്രിയപ്പെട്ട രണ്ടു ഹീറോകളായ
മോഹൻലാലിനെയും ശൈലജ ടീച്ചറിനെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
എന്നാൽ, ആരോഗ്യപ്രവർത്തകർ ഇല്ലെങ്കിൽ എന്ത് ആരോഗ്യമന്ത്രി എന്നായിരുന്നു ശൈലജ ടീച്ചറിന്റെ മറുപടി.

ആരോഗ്യപ്രവർത്തകർക്ക് വേണ്ടി "ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ..." എന്ന ഗാനവും മോഹൻലാൽ പാടി. ആരോഗ്യപ്രവർത്തകർക്കൊപ്പം എല്ലായിടത്തെയും ശുചീകരണ തൊഴിലാളികളെയും അഭിവാദ്യം ചെയ്യുന്നതായി മോഹൻലാൽ പറഞ്ഞു. ചെന്നൈയിലെ വീട്ടിലിരുന്നു കൊണ്ട് ഏകദേശം ഒരു മണിക്കൂറോളം സമയമാണ് മോഹൻലാൽ ആരോഗ്യപ്രവർത്തകരുമായി സംവദിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 8, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading