• HOME
 • »
 • NEWS
 • »
 • kerala
 • »
 • Mohanlal | അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ; 15 വർഷത്തെ പഠനം സൗജന്യം

Mohanlal | അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ; 15 വർഷത്തെ പഠനം സൗജന്യം

ഈ 15 വർഷങ്ങളിലും കുട്ടികളുടെ രക്ഷകർത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മോഹൻലാൽ

 • Share this:
  സംസ്ഥാനത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സംഘടനയാണ് മോഹൻലാൽ നേതൃത്വ൦ നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ (ViswaSanthi Foundation). കോവിഡ് കാലത്തുൾപ്പെടെ ആരോഗ്യ മേഖലയ്ക്കും കേരളത്തിലെ ജനങ്ങൾക്കും വിവിധ തരത്തിലുള്ള സഹായങ്ങൾ ചെയ്തുനൽകിയ സംഘടന ഇപ്പോഴിതാ വീണ്ടും സമൂഹത്തിന് ഗുണകരമായ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

  ആദിവാസി മേഖലയിൽ നിന്നും ഓരോ വർഷവും 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നൽകുകയാണ് ലക്ഷ്യം. 'വിന്റേജ്' എന്നാണ് ഈ പദ്ധതിയുടെ പേര്. അട്ടപ്പാടിയിൽ നിന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അട്ടപ്പാടിയിൽ നിന്നും 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്.

  പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരികയും അവരുടെ താത്പര്യത്തിന് അനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും. ഏത് കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂർത്തീകരിച്ച് കൊടുക്കുമെന്നും സംഘടന ഉറപ്പ് നൽകുന്നു. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന 20 കുട്ടികളുടെ 15 വർഷത്തെ പഠനം അത് സംബന്ധമായുള്ള ചെലവുകൾ മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം സംഘടന നോക്കും.

  ഈ 15 വർഷങ്ങളിലും കുട്ടികളുടെ രക്ഷകർത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്നുള്ള വർഷങ്ങളിലും ഇത്തരത്തിൽ കുട്ടികളെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Mohanlal | 'ജാക്ക് നിക്കോള്‍സണ്‍, മാര്‍ലണ്‍ ബ്രാൻഡോ, മോഹൻലാല്‍', ഇവര്‍ എക്കാലത്തെയും മികച്ച നടന്‍മാര്‍: എൻ.എസ് മാധവൻ

  മലയാള സിനിമയെ ലോകസിനിമയ്ക്ക് മുന്നില്‍ എടുത്ത് കാട്ടുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ളവരാണ് നമ്മുടെ അഭിനേതാക്കള്‍. അവരില്‍ പ്രധാനിയാണ് നടന്‍ മോഹന്‍ലാല്‍ (Mohanlal). പലപ്പോഴും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മോഹന്‍ലാല്‍ എന്ന നടന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഇന്നും ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനായ എന്‍.എസ് മാധവന്‍ (N. S. Madhavan).

  എക്കാലത്തെയും മികച്ച മൂന്ന് അഭിനേതാക്കളുടെ പേര് നിര്‍ദ്ദേശിക്കൂവെന്ന ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു എൻ.എസ് മാധവൻ.  ജാക്ക് നിക്കോള്‍സണ്‍, മാര്‍ലണ്‍ ബ്രാൻഡോ, മോഹൻലാല്‍ എന്നീ പേരുകളാണ് യഥാക്രമം എൻ.എസ് മാധവൻ പറഞ്ഞത്. എൻ.എസ് മാധവന്റെ വാക്കുകള്‍ മോഹൻലാല്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

  താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്‍റെ ചിത്രീകരണ ജോലികളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ആശിർവാദ് സിനിമാസാണ് സിനിമ നിർമ്മിക്കുന്നത്.2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. ഒടുവില്‍ കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവയ്ച്ചതിനെ തുടര്‍ന്ന് കണ്ടിന്യൂറ്റി നഷ്‍ടമാകുമെന്ന് പറഞ്ഞ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും മോഹൻലാല്‍ പറഞ്ഞിരുന്നു.
  Published by:Naveen
  First published: