പാർസൽ മോഷണം: അന്തർസംസ്ഥാന സംഘത്തിലെ പ്രധാന കണ്ണി മൊയ്തീൻ മുംബൈയിൽ പിടിയിൽ

തീവണ്ടിയിൽ നിന്ന് മോഷ്ടിക്കുന്ന ബാഗുകളും പാർസലുകളും യാത്രയ്ക്കിടയിൽ തന്നെ പുറത്തെറിയും. ഇത് ശേഖരിക്കാൻ പ്രത്യേക ഇടങ്ങളിൽ സംഘാംഗങ്ങളെ ചുമതലപ്പെടുത്തും.

News18 Malayalam | news18
Updated: October 26, 2020, 10:58 PM IST
പാർസൽ മോഷണം: അന്തർസംസ്ഥാന സംഘത്തിലെ പ്രധാന കണ്ണി മൊയ്തീൻ മുംബൈയിൽ പിടിയിൽ
മൊയ്തീൻ
  • News18
  • Last Updated: October 26, 2020, 10:58 PM IST
  • Share this:
കണ്ണൂർ: തീവണ്ടികളിൽ നിന്നും പാർസൽ മോഷ്ടിക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. മുംബൈ സ്വദേശി മൊയ്തീൻ (53) ആണ് അറസ്റ്റിലായത്. കണ്ണൂരിൽ നിന്നുളള ആർ പി എഫ് സംഘം മുബൈയിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആർ പി എഫ് - സി ഐ പി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂരിലെ വസ്ത്ര വ്യാപാരികൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് ആർ പി എഫിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കേസിൽ ഗോവ സ്വദേശി ചേതൻ രാംദാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
[NEWS]
വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]

2019 ന് കണ്ണൂരിലേക്ക് തീവണ്ടി മാർഗം അയച്ച എട്ട് പാർസലുകൾ നഷ്ടമായതിനെ തുടർന്നാണ് വസ്ത്ര വ്യാപാരികൾ പരാതിയുമായി രംഗത്തെത്തിയത്. പാർസൽ നഷ്ടമാകുന്നതിനെ സംബന്ധിച്ച് നേരത്തെയും ആർ പി എഫിന് പരാതികൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിപുലമായ ഒരു അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.

മുംബൈയിൽ എത്തിയ ആർ പി എഫ് സംഘം മൊയ്തീന്റെ കുടുംബപശ്ചാത്തലം കണ്ടു ഞെട്ടിപ്പോയി. ആഡംബര വീട്ടിലാണ് താമസം. രണ്ടു മക്കൾ അഭിഭാഷകരാണ്. ഒരു മകൻ നിയമ വിദ്യാർത്ഥിയും.

പാർസൽ തട്ടിയെടുക്കുന്ന സംഘത്തിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്ന് ആർ പി എഫ് വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സാവന്ത് വാടി, പർണ്ണ എന്നീ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് അന്തർ സംസ്ഥാന മോഷണസംഘം പ്രവർത്തിക്കുന്നത്.



തീവണ്ടിയിൽ നിന്ന് മോഷ്ടിക്കുന്ന ബാഗുകളും പാർസലുകളും യാത്രയ്ക്കിടയിൽ തന്നെ പുറത്തെറിയും. ഇത് ശേഖരിക്കാൻ പ്രത്യേക ഇടങ്ങളിൽ സംഘാംഗങ്ങളെ ചുമതലപ്പെടുത്തും.

ഗോവ സ്വദേശി ചേതൻ രാംദാസ് പിടിയിലായതോടെയാണ് മോഷണ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആർ പി എഫിന് ലഭിച്ചത്. മുപ്പതിലധികം കേസുകളിൽ പ്രതിയാണ് ഇപ്പോൾ പിടിയിലായ മൊയ്തീൻ.
Published by: Joys Joy
First published: October 26, 2020, 10:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading