തിരുവന്തപുരം: കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച ചിന്തൻ ശിബിരിലെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയരായിരുന്നു മുൻ കെപിസിസി പ്രസിഡന്റ് മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും. ഇപ്പോൾ താൻ ചിന്തൻ ശിബിരിന്റെ ഭാഗമായി പങ്കടുക്കാതിരുന്നതിൽ മുല്ലപ്പള്ളി പ്രതികരണവുമായി എത്തി.
ചിന്തൻ ശിബിരിൽ താൻ പങ്കെടുക്കാത്തത്തിന്റെ കാരണം മാധ്യമങ്ങൾക്കുമുന്നിൽ പരസ്യമാക്കുന്നില്ലെന്നും തന്റെ വിശദീകരണം സോണിയാഗാന്ധിയെ അറിയിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച ഇത്തരമൊരു പരിപാടിയിൽ നിന്നും വിട്ടു നിന്നതിൽ തനിക്ക് ദുഃഖമുണ്ടെന്നും ഭിന്നത വ്യക്തിപരമല്ല ആശയപരമാണെന്നും അദ്ദേഹം അറിയിച്ചു.
മുതിർന്ന നേതാക്കൾ ചിന്തൻ ശിബിരിൽ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തേ അറിയിച്ചിരുന്നു. 201 പേരിൽ 19 പേർ മാത്രമാണ് പങ്കെടുക്കാത്തതെന്നും അതിൽ 16 പേർക്ക് വരാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.