ഇന്റർഫേസ് /വാർത്ത /Kerala / പൊലീസുകാരില്‍ നിന്ന് പണം പിരിച്ച് ക്യാമ്പില്‍ പെയിന്‍റടി; പണം നൽകാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി

പൊലീസുകാരില്‍ നിന്ന് പണം പിരിച്ച് ക്യാമ്പില്‍ പെയിന്‍റടി; പണം നൽകാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി

police_painting

police_painting

വിഴിഞ്ഞം പുളിങ്കുടി എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് 500 രൂപ മുതല്‍ 1000 രൂപ വരെ പിരിച്ച് അവരെക്കൊണ്ടു തന്നെ പെയിന്റടിപ്പിക്കുന്നത്

  • Share this:

തിരുവനന്തപുരം: പൊലീസുകാരില്‍ നിന്ന് നിര്‍ബന്ധമായി പണം പിരിച്ച് ക്യാമ്പില്‍ പെയിന്റടിയും മോടി പിടിപ്പിക്കലും. വിഴിഞ്ഞം പുളിങ്കുടി എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് 500 രൂപ മുതല്‍ 1000 രൂപ വരെ പിരിച്ച് അവരെക്കൊണ്ടു തന്നെ പെയിന്റടിപ്പിക്കുന്നത്. പണം നല്‍കാനോ, ജോലി ചെയ്യാനോ തയ്യാറാകാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഭീഷണി. ക്യാമ്പ് അസിസ്റ്റന്റ് കമാന്റന്റാണ് പൊലീസുകാരെ ഇത്തരത്തില്‍ വെള്ളം കുടിപ്പിക്കുന്നത്.

അസിസ്റ്റന്റ് കമാന്റന്റ് ഓഫീസ്, കോര്‍ട്ടര്‍ മാര്‍ഷല്‍ ഓഫീസ്, ഡ്യൂട്ടി ഡീറ്റെയ്‌ലിംഗ് ഓഫീസ്, മെസ് ഹാള്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ പണം പിരിച്ച് പെയിന്റടിക്കണമെന്നാണ് അസിസ്റ്റന്റ് കമാന്റന്റിന്റെ നിര്‍ദേശം. അടുത്തിടെ കോര്‍ട്ടര്‍ മാര്‍ഷല്‍ ഫണ്ടില്‍ നിന്ന് അസിസ്റ്റന്റ് കമാന്റന്റിന് ടി വി കാണുന്നതിനായി ഡിഷ് വാങ്ങിയത് വിവാദമായിരുന്നു. എന്നാല്‍ മെമ്മോ ഉള്‍പ്പെടെയുള്ള നടപടികള്‍ ഭയന്നാണ് കീഴ്ഉദ്യോഗസ്ഥര്‍ പരാതിപ്പെടാതിരുന്നത്.

ഉദ്യോഗസ്ഥര്‍ പെയിന്റടിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18ന് ലഭിച്ചു. ഇതില്‍ ഉദ്യോഗസ്ഥര്‍ മെമ്മോ ലഭിക്കുമെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സാധാരണ ക്യാമ്പുകളിലെ മരാമത്ത് പണികള്‍ ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. പി ഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പണികള്‍ നടത്തേണ്ടത്. എന്നാല്‍ അസിസ്റ്റന്റ് കമാന്റന്റിന്റെ വാക്കാലുള്ള ഉത്തരവോടെ പണി കിട്ടിയതാകട്ടെ പാവപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

തിരുവനന്തപുരത്ത് കൈക്കൂലി ആവശ്യപ്പെട്ട ഡി വൈ എസ് പിക്ക് സസ്‌പെന്‍ഷന്‍

റിസോര്‍ട്ടില്‍ റെയ്ഡ് നടത്തുന്നതിനിടയില്‍ കൈക്കൂലി ആവശ്യപ്പട്ട ഡി വൈ എസ് പിയെ സസ്‌പെന്‍ഡ് ചെയ്തു. ഡി വൈ എസ് പി എസ് വൈ സുരേഷിനെയാണ് സസ്‌പെന്ഡ് ചെയ്തത്. റിസോര്‍ട്ട് ഉടമനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി.

ചെർപ്പുളശ്ശേരി നിക്ഷേപതട്ടിപ്പ്: പരാതിക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച മുൻ RSS നേതാവ് സുരേഷ് കൃഷ്ണ അറസ്റ്റിൽ

നിക്ഷേപത്തട്ടിപ്പിനെ തുടർന്ന് ഒളിവിൽ പോയിരുന്ന സുരേഷ് കൃഷ്ണയെ പരാതിക്കാരായ ഓഹരി ഉടമകൾ തന്നെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.  ചെർപ്പുളശ്ശേരിയിലെ ഹിന്ദുസ്ഥാൻ ബാങ്കിംഗ് എന്ന പേരിലുള്ള HDB നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ പേരിലാണ് സുരേഷ് കൃഷ്ണ തട്ടിപ്പ് നടത്തിയത്. ഹിന്ദുക്കളുടെ ബാങ്ക് എന്ന രീതിയിലാണ് ബിജെപി- ആർ എസ് എസ് പ്രവർത്തകരിൽ നിന്നും ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്.

പണം നൽകിയവർക്ക് ഒരു വർഷത്തോളമായിട്ടും പലിശയോ ഓഹരി സർട്ടിഫിക്കറ്റോ നൽകിയിരുന്നില്ല. ഇതോടെ പരാതി ഉയർന്നു. പ്രാദേശിക ബി ജെ പി- ആർ എസ് എസ് പ്രവർത്തകരായ

ഏഴു പേർ പൊലീസിൽ പരാതി നൽകി. എല്ലാവരും ഓരോ ലക്ഷം രൂപ വീതം നിക്ഷേപിച്ചിരുന്നതായും സുരേഷ്കൃഷ്ണ കബളിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതോടെ ഒളിവിൽ പോയ സുരേഷ് കൃഷ്ണയെ ചിറ്റൂരിൽ വെച്ച് ഓഹരി ഉടമകൾ തന്നെയാണ് പിടികൂടി പൊലീസിലേൽപ്പിയ്ക്കുന്നത്.

ഇയാളെ പതിനാലു ദിവസത്തേയ്ക്ക് റിമാൻ്റ് ചെയ്തു ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് ഒറ്റപ്പാലം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് ചെർപ്പുളശ്ശേരി സിഐ പറഞ്ഞു.

ലഘു വായ്പാ - നിക്ഷേപങ്ങൾക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നിധി ലിമിറ്റഡ് രൂപീകരിക്കാൻ, ചെർപ്പുളശ്ശേരിയിൽ രജിസ്റ്റർ ചെയ്ത ധനകാര്യ സ്ഥാപനത്തിലാണ് വൻ തട്ടിപ്പ് നടന്നത്. ആർഎസ്എസ് മുൻ ജാഗരൺ പ്രമുഖാണ് സുരേഷ് കൃഷ്ണ. ഓഹരി വാഗ്ദാനം നൽകി ലക്ഷങ്ങൾ മേടിച്ചിട്ടും ഷെയർ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും  ഉയർന്ന പലിശ നൽകാമെന്ന് വ്യക്തമാക്കി  നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചതായും പരാതിക്കാർ പറയുന്നു.

Also Read- വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ സഹായം ചെയ്തു; കായിക അധ്യാപകന്റെ സഹായിയായ സ്ത്രീയും അറസ്റ്റിൽ

ഹിന്ദുക്കൾക്കായുള്ള ബാങ്കെന്ന പേരിലാണ് സുരേഷ് കൃഷ്ണ ആളുകളെ സമീപിച്ചതെന്നും ആരോപണമുണ്ട്. ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ നിലവിൽ രണ്ടു പരാതിയാണുള്ളത്. തട്ടിപ്പിന് ഇരയായവരെല്ലാം ബിജെപി പ്രാദേശിക നേതാക്കളോ അനുഭാവികളോ ആണ്. ഒന്നര ലക്ഷം രൂപയുടെ ഓഹരി എടുത്തിട്ടും ഓഹരി സർട്ടിഫിക്കറ്റ് നൽകാതെ സുരേഷ് കൃഷ്ണ കബളിപ്പിച്ചുവെന്നാണ്  ബി ജെ പി മണ്ഡലം സെക്രട്ടറി വിനോദ് കുളങ്ങരയുടെ പരാതി.

ഉയർന്ന പലിശ വാഗ്ദാനം നൽകി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് തൃക്കടീരി സ്വദേശികളായ പ്രദീപ്, ഭാര്യ അമൃത എന്നിവരുടെ പരാതി. ഇത്തരത്തിൽ നിരവധി പേർക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് സുരേഷ് കൃഷ്ണ ഒളിവിൽ പോയി. സ്ഥാപനത്തിൻ്റെ പേരിൽ സമാഹരിച്ച പണം സുരേഷ് കൃഷ്ണ വ്യക്തിപരമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

First published:

Tags: Kerala news, Kerala police, Malayalam news, Thiruvananthapuram