കൊച്ചി: കള്ളപ്പണ കേസ് പിൻവലിക്കാൻ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരനായ ഗിരീഷ്. പരാതിക്ക് പിന്നിൽ ചില ലീഗ് നേതാക്കളാണെന്ന് പറയാൻ ഇബ്രാഹിം കുഞ്ഞ് നിർബന്ധിച്ചതായും ഗിരീഷ് വിജിലൻസിന് മൊഴി നൽകി. വിജിലൻസ് ആവശ്യപ്പെട്ടാൽ മറുപടിനൽകും എന്നായിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപയുടെ കള്ളപ്പണം പാർട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്നായിരുന്നു മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം. കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുർന്നാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് ഗിരീഷിന്റെ മൊഴി എടുത്തു. കേസ് ഒത്തുതീർപ്പാക്കാൻ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തതായി ഗിരീഷ് പറഞ്ഞു. വീട്ടിൽ വിളിച്ചു വരുത്തി ആണ് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.
തെറ്റിദ്ധാരണയുടെ പുറത്താണ് പണം പരാതി നൽകിയതെന്ന് പറയണമെന്ന് ആവശ്യപ്പെട്ടെന്നാണ് ഗിരീഷിന്റെ മൊഴി. പിന്നിൽ മുസ്ലിം ലീഗിലെ ചിലർ തന്നെ ആണെന്ന് പറയണം എന്നും ആവശ്യപ്പെട്ടതായും ഗിരീഷ് പറഞ്ഞു. പണം വാങ്ങാനോ പരാതി പിൻവലിക്കാനോ തയ്യാറായില്ല. തുടർന്ന് ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഗിരീഷ് മൊഴി നൽകി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.