നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സികെ ജാനുവിന് പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെ; പുതിയ ശബ്ദരേഖ പുറത്ത്

  സികെ ജാനുവിന് പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെ; പുതിയ ശബ്ദരേഖ പുറത്ത്

  പണം നൽകാനുള്ള ഏർപ്പാടുകൾ നടത്തിയത് ആർഎസ്എസി മുഴുവൻസമയ പ്രവർത്തകനായ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ ആണെന്നും ജെ ആർ പി നേതാക്കൾ

  News18 malayalam

  News18 malayalam

  • Share this:
  കണ്ണൂർ: സികെ ജാനുവിന് എൻഡിഎയിലേക്ക് മടങ്ങിവരാൻ കെ സുരേന്ദ്രൻ 25 ലക്ഷം രൂപ നൽകിയതിനെ സംബന്ധിച്ചുള്ള ശബ്ദരേഖ ജെ ആർ പി നേതാക്കൾ പുറത്തുവിട്ടു. ആർഎസ്എസ് പ്രതിനിധിയായ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ വഴിയാണ് പണം ഏർപ്പാട് ചെയ്തത് എന്നാണ് ആരോപണം. നേരത്തെയുളള പത്ത് ലക്ഷത്തിന് പുറമേയാണ് 25 ലക്ഷം രൂപ കൂടി ജാനു കൈപ്പറ്റിയെന്ന് ആക്ഷേപം ജെ ആർ പി നേതാക്കൾ ഉന്നയിക്കുന്നത്.

  കഴിഞ്ഞ മാർച്ച് 25 ാം തീയതി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. ശബ്ദരേഖയിൽ എം ഗണേശൻ ആണ് പണം ഏർപ്പാട് ചെയ്യുന്നത് എന്ന് കെ സുരേന്ദ്രൻ പറയുന്നതിൽ നിന്ന് ഇടപാടിനെ സംബന്ധിച്ച് ആർഎസ്എസിനും അറിവുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നു.

  കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ ആണ് പ്രസീതയെ ഫോൺ ചെയ്തുന്നത്. അതിന് ശേഷമാണ് ഫോൺ കെ സുരേന്ദ്രന് നൽകുന്നത്. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷൻ വിളിച്ചപ്പോൾ സികെ ജാനു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു എന്നും പിന്നീട് തിരിച്ചു വിളിച്ചില്ല എന്നും കെ സുരേന്ദ്രൻ പ്രസീത അഴീക്കോടിനെ അറിയിക്കുന്നു. എം ഗണേശൻ ആരാണെന്ന് ഒരുപക്ഷേ സികെ ജാനുവിന്  മനസ്സിലായിട്ടുണ്ടാവില്ല എന്നും അദ്ദേഹം ബിജെപിയുടെ സംഘടനാ സെക്രട്ടറി ആണെന്നും ഒന്നും സുരേന്ദ്രൻ പറയുന്നതായി ശബ്ദരേഖ വ്യക്തമാണ്.

  You may also like:ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; രണ്ടു ദിവസത്തിനുള്ളിൽ സമാനമായ അഞ്ചാം മരണം

  ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയത് പ്രകാരം മാർച്ച് 26 ആം തീയതി ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് സി കെ ജാനു 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ജെ ആർ പി നേതാക്കളുടെ ആക്ഷേപം. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ് പൂജ പ്രസാദങ്ങൾ ഉള്ള സഞ്ചിയിൽ പണവുമായി എത്തിയത് എന്നും പ്രസീത അഴീക്കോട് പറയുന്നു.

  "ജാനുവിന് കൊടുക്കാൻ കൊണ്ടുവന്ന പ്രസാദം ഉള്ള സഞ്ചിയിൽ പണം ആയിരുന്നു എന്ന് വൈകുന്നേരമാണ് അറിഞ്ഞത്. സംഘടനാ പ്രവർത്തനത്തിനുള്ള പണം കിട്ടിയല്ലോ എന്ന് പ്രാദേശിക ബിജെപി നേതാക്കൾ ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. പ്രസാദമുള്ള സഞ്ചി സി കെ ജാനു വിനീത എന്ന പെൺകുട്ടിയെയാണ് ഏൽപ്പിച്ചത് " ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രസീത അഴീക്കോട് പിന്നീട് നടന്ന സംഭവങ്ങൾ വ്യക്തമാക്കി.

  "ബിജെപിയിൽ നിന്ന് പണം കിട്ടിയെന്ന് കാര്യം ഞങ്ങളോട് സമ്മതിച്ചു പക്ഷേ ആദിവാസികൾക്ക് വിതരണം ചെയ്യാൻ ആണ് നൽകിയത് എന്നായിരുന്നു നിലപാട്. ", പ്രസീത അഴീക്കോട് വ്യക്തമാക്കി.

  സികെ ജാനുവിന് ബി ജെ പിപണം നൽകുന്നതിനെ കുറിച്ച് വ്യക്തമായ അറിവ് തനിക്കുണ്ടായിരുന്നു എന്ന പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിന് ബലം നൽകുന്നതാണ് ഇന്ന് പുറത്തുവന്ന ശബ്ദരേഖയും .
  Published by:Naseeba TC
  First published:
  )}