• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിലമ്പൂരിൽ ജനവാസ മേഖലയിൽ നിന്നും ഭീമൻ ഉടുമ്പിനെ പിടികൂടി

നിലമ്പൂരിൽ ജനവാസ മേഖലയിൽ നിന്നും ഭീമൻ ഉടുമ്പിനെ പിടികൂടി

അരുവാക്കോട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഉടുമ്പിനെ വൈകുന്നേരം കാട്ടിലേക്ക് അയക്കും

  • Last Updated :
  • Share this:
മലപ്പുറം: നിലമ്പൂരിൽ ജനവാസ മേഖലയിൽ നിന്നും വനം വകുപ്പ് ഭീമൻ ഉടുമ്പിനെ പിടികൂടി. നിലമ്പൂർ ചുങ്കത്തറ റോഡിൽ മുട്ടിക്കടവ് ഭാഗത്ത് നിന്നും ആണ് ഉടുമ്പിനെ പിടിച്ചത്. റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ നിലമ്പൂർ നോർത്ത് ഡിവിഷനിൽ വിളിച്ചറിയിക്കുകയായിരുന്നു തുടർന്ന് വനം വകുപ്പ് ആർആർടി ടീമാണ് ഭീമനായ ഉടുമ്പിനെ പിടികൂടി വനംവകുപ്പിന്റ് കൂട്ടിലടിച്ചത്.

Also Read- തൃശ്ശൂരിനെ നടുക്കി അക്രമ സംഭവങ്ങൾ

ഇത്രയും വലിയ ഉടുമ്പിനെ അടുതൊന്നും പിടികൂടിയിട്ടില്ലെന്നും വനം വകുപ്പ് പറയുന്നു. ആർ ആർടിയിലെ ഫോറസ്റ്റർ അബ്ദുൾ റഷീദ്, പാമ്പുപിടുത്ത വിദഗ്നായ അസീസ്, ഡ്രൈവർ തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വൈകുന്നേരം കാട്ടിലേക്ക് അയക്കും. ഉടുമ്പ് ഇപ്പോൾ വനം വകുപ്പിന്റെ ആർ ആർ, ടി വിഭാഗത്തിന്റെ അരുവാക്കോട് ഓഫീസിലാണുള്ളത്.


First published: