• HOME
 • »
 • NEWS
 • »
 • kerala
 • »
 • കുരങ്ങന്‍മാര്‍ ബസിന് നേരെ കരിക്കെറിഞ്ഞു; ചില്ല് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്‌

കുരങ്ങന്‍മാര്‍ ബസിന് നേരെ കരിക്കെറിഞ്ഞു; ചില്ല് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്‌

റോഡരികിലെ തെങ്ങില്‍ നിന്ന് ഓടുന്ന ബസിന് നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്‍മാര്‍

 • Share this:
  കണ്ണൂര്‍: റോഡരികിലെ തെങ്ങില്‍ നിന്ന് ഓടുന്ന ബസിന് നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്‍മാര്‍. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകരുകയും പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിലാണ് സംഭവം.

  ബസിന്റെ ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങി. വനം വകുപ്പില്‍ അറിയിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നാണ് ബസുടമയായ ചെക്കാനിക്കുന്നല്‍ ജോണ്‍സന് ലഭിച്ച മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം 17,000 രൂപ ചെലവായത്. മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്.

  ഈ പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നത് കുരങ്ങുകളുടെ സ്ഥിരം പരിപാടിയാണെങ്കിലും കുരങ്ങുകളെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

  തൂവാലയിൽ പൊതിഞ്ഞ ഒരു ലക്ഷം രൂപ കുരങ്ങൻ തട്ടിയെടുത്തു; 'മോഷണം' നടന്നത് ഓട്ടോറിക്ഷയിൽ നിന്നും

  മധ്യപ്രദേശിലെ ജബൽപൂർ പ്രദേശത്തെ കാട്ടു കുരങ്ങ്  ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഒരാളിൽ നിന്ന് തൂവാലയിൽ പൊതിഞ്ഞ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ശേഷം റോഡിൽ പണം വാരിക്കുടഞ്ഞു. രണ്ടു ദിവസം മുമ്പ് ജബൽപൂരിലെ കടവ് ഘട്ട് പ്രദേശത്ത് നിന്ന് ആൾ മറ്റ് രണ്ട് പേർക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചപ്പോഴാണ് സംഭവം എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

  റോഡിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ഓട്ടോറിക്ഷയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൂവരും അൽപസമയത്തിനുശേഷം, ട്രാഫിക് കുരുക്കിന്റെ കാരണം കണ്ടെത്താൻ പുറത്തിറങ്ങി. ഒരു കുരങ്ങൻ ഇതിൽ ഒരാളുടെ കൈകളിലുണ്ടായിരുന്ന തൂവാല തട്ടിയെടുത്ത് ഒരു മരത്തിൽ കയറി. ശേഷം കുരങ്ങൻ ടവൽ ഇളക്കാൻ തുടങ്ങി, അതിൽ നിന്നും കറൻസി നോട്ടുകൾ പെയ്തിറങ്ങി. ഉടമയ്ക്ക് 56,000 രൂപ തിരിച്ചെടുക്കാൻ സാധിച്ചുവെങ്കിലും ബാക്കി പണം എവിടെയും കണ്ടെത്താനായില്ലെന്ന് മജോളി പോലീസ് സ്റ്റേഷൻ ഇൻചാർജ് സച്ചിൻ സിംഗ് പറഞ്ഞു.

  പ്രദേശത്ത് സിസിടിവി ക്യാമറകളില്ല. അതിനാൽ ബാക്കി പണം ആരാണ് എടുത്തതെന്ന് തിരിച്ചറിയാൻ പോലീസിന് വളരെ ബുദ്ധിമുട്ടായിരുന്നു. പ്രാരംഭ തെളിവുകൾ കണ്ടെത്താത്തതിനാലും 'കുറ്റവാളി' വെറും കുരങ്ങൻ ആണെന്ന് തോന്നിയതിനാലും ആർക്കെതിരെയും മോഷണ കേസും രജിസ്റ്റർ ചെയ്തിട്ടില്ല!ആ പ്രദേശത്തിന് സമീപം പലപ്പോഴും ജനങ്ങൾ കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും അതിനാൽ അവർ ചിലപ്പോൾ അത് തേടി വാഹനങ്ങളിൽ പ്രവേശിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

  ഒരു ബാഗിൽ രണ്ടു ലക്ഷം രൂപയുമായി സ്റ്റാമ്പ് പേപ്പറുകൾ വാങ്ങാൻ പോയ അഭിഭാഷകന് ബാഗ് തട്ടിയെടുത്ത ഒരു കുരങ്ങിനോട് കേണപേക്ഷിക്കേണ്ടി വന്ന സമാനമായ ഒരു വിചിത്ര സംഭവം ബറേലിയിൽ അടുത്തിടെ നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുരങ്ങൻ ഒരു ലക്ഷം രൂപ എടുത്ത ശേഷം ബാക്കി തിരികെ കൊടുത്തു. പിന്നെ ബാക്കിയുള്ള നോട്ടുകൾ വർഷിക്കാൻ തുടങ്ങി. അഭിഭാഷകന് ഒടുവിൽ വഴിയാത്രക്കാരുടെ സഹായത്തോടെ 5000 രൂപ കുറവിൽ ബാക്കി പണവും തിരിച്ചുപിടിക്കാൻ കഴിഞ്ഞു.

  കർണാടക ഗ്രാമത്തിലെ ഒരു കുരങ്ങൻ ഓട്ടോ ഡ്രൈവർ ജഗദീഷ് ബിബി എന്നയാളുടെ ജീവിതത്തിൽ വില്ലനായതും വാർത്തയായിരുന്നു. കുരങ്ങനെ പിടികൂടി കാട്ടിൽ വിട്ടയക്കാൻ അദ്ദേഹം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സഹായിച്ചു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെകുരങ്ങൻ പെട്ടെന്ന് ആളെ ആക്രമിച്ചു. മൂന്ന് മണിക്കൂർ രക്ഷാപ്രവർത്തനത്തിനിടെ വ്യക്തിയെ പിന്തുടരാനും ആക്രമിക്കാനും ശ്രമിക്കുകയും ചെയ്തു.
  Published by:Karthika M
  First published: