നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവാചകകേശത്തിന്റെ പേരില്‍ കബളിപ്പിക്കുന്നു; മോൻ‍സണും കാന്തപുരവും ഒരേപോലെയെന്ന് മുജാഹിദ് പ്രസിഡന്‍റ്

  പ്രവാചകകേശത്തിന്റെ പേരില്‍ കബളിപ്പിക്കുന്നു; മോൻ‍സണും കാന്തപുരവും ഒരേപോലെയെന്ന് മുജാഹിദ് പ്രസിഡന്‍റ്

  മതങ്ങളുടെ മറവില്‍ പുരാവസ്തു വില്‍പ്പന നടത്തുന്നവരെ പുറത്തുകൊണ്ടുവരണമെന്നും കെ. എന്‍. എം സംസ്ഥാന പ്രസിഡണ്ട് ടി. പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.

  ടി പി അബ്ദുല്ല കോയ മദനി

  ടി പി അബ്ദുല്ല കോയ മദനി

  • Share this:
  കോഴിക്കോട്: പ്രവാചകകേശത്തിന്റെ പേരില്‍ മനുഷ്യരെ കബളിപ്പിക്കുന്ന കാന്തപുരവും മോശെയുടെ വടി കൊണ്ടു കോടികള്‍ കബളിപ്പിക്കുന്ന മോന്‍സന്‍ മാവുങ്കലും ഒരേ നാണയത്തിന്റെ പുറങ്ങളാണെന്ന് കെ. എന്‍. എം സംസ്ഥാന പ്രസിഡണ്ട് ടി. പി അബ്ദുല്ലക്കോയ മദനി. മതങ്ങളുടെ മറവില്‍ പുരാവസ്തു വില്‍പ്പന നടത്തുന്നവരെ പുറത്തുകൊണ്ടുവരണം. കേരള മുസ്ലിം ഐക്യ സംഘത്തിന്റെ നൂറാം വര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകണമെന്നു ആഗ്രഹിക്കുന്നവര്‍ തീവ്രവാദികളാണ്. ഈ സൂക്ഷ്മ ന്യുനപക്ഷം എല്ലാ മതങ്ങളുടെയും. മറവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ചെറുത്തു തോല്പിക്കുകയെന്നതാണ് മതങ്ങളുടെ ലക്ഷ്യം. തീവ്രവാദികളെ അഴിഞ്ഞാടാന്‍ അനുവദിച്ചാല്‍ നാട് നശിക്കും. താലിബാന്‍ പോലുള്ള അതിതീവ്ര സംഘങ്ങള്‍ യുദ്ധം ചെയ്യുന്നത് മനുഷ്യ സൗഹാര്‍ദ്ദങ്ങള്‍ക്കെതിരെയാണ്. മറ്റു മതങ്ങളെയോ താലിബാനിസം എതിര്‍ക്കുന്നവരെയോ അവര്‍ സഹിക്കില്ല. താലിബാനിസം കേരളത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന തീവ്രസംഘങ്ങളാണ് മത സൗഹാര്‍ദ്ദത്തിനു ഭീഷണിയെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.

  സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഏതു നീക്കത്തിനുമെതിരെ നവോഥാന പ്രസ്ഥാനങ്ങള്‍ ശക്തമായി നീങ്ങണം. വര്‍ഗീയ ശക്തികളോട് മൃദുല സമീപനം. സ്വീകരിക്കുന്ന കേരള സര്‍ക്കാരിന്റെ തെറ്റായ നയമാണ് സൗഹാര്‍ദ്ദം തകരാനുള്ള കാരണം. വർഗീയത പറയുന്നവരെ ആദരിക്കുന്ന നിലപാട് ശരിയല്ലെന്നും കെ എന്‍ എം പ്രസിഡന്റ് പറഞ്ഞു.

  കേരള നദ് വത്തുല്‍ മുജാജിഹിദീന്‍ (കെ എന്‍ എം )നേതൃത്വത്തിലാണ് ഒരു വര്‍ഷംനീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി ഉയര്‍ന്നുവന്ന കേരള മുസ്ലിം ഐക്യസംഘം പത്തു വര്‍ഷമാണ് ആ പേരില്‍ പ്രവര്‍ത്തിച്ചത്.

  Also Read- അരിയാഹാരം കഴിക്കില്ല; നിറം കിട്ടാൻ മെലാനിൻ ഗുളികകൾ; മോൺസൻ മാവുങ്കലിന്‍റെ ജീവിതരീതി അമ്പരപ്പിക്കുന്നത്

  മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി, സീതി മുഹമ്മദ്, വക്കം മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ എം സീതി സാഹിബ്, കെ എം മൗലവി തുടങ്ങിയവരാണ്. ഐക്യ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഐക്യസംഘത്തിന്റെ കൈവഴിയായി രൂപപ്പെട്ട കേരളത്തിലെ ആദ്യ പണ്ഡിത സഭയാണ് കേരള ജംഇയ്യത്തുല്‍ ഉലമാ (1924) തുടര്‍ന്നാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം)സ്ഥാപിതമായത്. പിന്നീട് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത കൂട്ടായ്മകള്‍ നിലവില്‍ വന്നു.
  എല്ലാം ഐക്യ സംഘത്തിന്റെ വേരില്‍ നിന്നും കിളിര്‍ത്തു വന്നതാണ്.

  ആഘോഷത്തിന്റെ ഭാഗമായി നവോഥാന സെമിനാറുകള്‍, നാലു വോള്യങ്ങളില്‍ പുറത്തിറക്കുന്ന നവോഥാന ചരിത്ര വിജ്ഞാന കോശത്തിന്റെ പ്രകാശനം, സ്ത്രീശാക്തീകരണ കാമ്പയിന്‍, സാംസ്‌കാരിക സംഗമം, വിദ്യാഭ്യാസ സെമിനാറുകള്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ എന്നിവയെല്ലാം നടക്കും.

  ആലുവ, കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, തിരൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കല്‍പ്പറ്റ, തലശ്ശേരി, കാസര്‍കോട് എന്നിവിടങ്ങളില്‍ നവോഥാന സെമിനാറുകള്‍ സംഘടിപ്പിക്കും. മതസൗഹാര്‍ദ്ദത്തിനും സമാധാനത്തിനും പ്രാധാന്യം നല്‍കിയ ഐക്യസംഘത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി പരിപാടികള്‍ സംഘടിപ്പിക്കും

  കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. മന്ത്രി പി രാജീവ്, എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഹൈബി ഈഡന്‍, ജസ്റ്റിസ് കമാല്‍ പാഷ, എം ഇ സ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, അഡ്വ. മായിന്‍ കുട്ടി മേത്തര്‍, പി. പി ഉണ്ണീന്‍ കുട്ടി മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, പി കെ അഹ്മദ്, എ പി അബ്ദുസമദ് (ദുബൈ), എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, നൂര്‍ മുഹമ്മദ് നൂര്‍ഷ, എ അസ്ഗര്‍ അലി, ഡോ. പി പി അബ്ദുല്‍ ഹഖ്, ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സുഹ്റ മമ്പാട്, ശരീഫ് മേലേതില്‍, ഷാഹിദ് മുസ്ലിം എന്നിവര്‍ പ്രസംഗിച്ചു.
  Published by:Anuraj GR
  First published:
  )}