നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോൺസൺ മാവുങ്കൽ കേസ്; മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇഡി ചോദ്യം ചെയ്തു

  മോൺസൺ മാവുങ്കൽ കേസ്; മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇഡി ചോദ്യം ചെയ്തു

  കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചു വരുത്തി നാലു മണിക്കൂറോളമാണ് എസ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. 

  • Share this:
  കൊച്ചി. മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട്  രജിസ്ടർ ചെയ്ത സാമ്പത്തിക ഇടപാട് കേസിൽ  മുൻ ഡിഐജി എസ് സുരേന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചു വരുത്തി നാലു മണിക്കൂറോളമാണ് എസ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.

  സുരേന്ദ്രന്റെ തൃശ്ശൂരിലെ ക്വാർട്ടേഴ്സിൽ വെച്ച് മോൺസന് 25 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു  കേസിലെ പരാതിക്കാരിലൊരാളായ യാക്കൂബിന്റെ വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ മൊഴി ഇഡി നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ .
  മോൺസണുമായി തനിക്ക്  സൗഹൃദം മാത്രമാണ്  ഉള്ളതെന്നാണ്  സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നത്.  കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്നു . ചില ചടങ്ങുകളിലും പങ്കെടുത്തിരുന്നു.  എന്നാൽ സാമ്പത്തികമായി ഒരു ഇടപാടിലും താൻ ഉൾപ്പെട്ടിട്ടില്ല  എന്നും സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

  കൊച്ചിയിൽ കമ്മീഷണർ  ആയിരിക്കുമ്പോൾ ആണ് പരിചയം. ആ സമയത്ത്  ഇയാൾക്കെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും  സുരേന്ദ്രൻ നേരത്തെ മേലുദ്യോഗസ്ഥർക്ക്  നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മോൺസണുമായി സുരേന്ദ്രന് അടുത്ത ബന്ധം ആണെന്ന്  വ്യക്തമാക്കുന്ന  ഒട്ടനവധി തെളിവുകൾ  പുറത്ത് വന്നിരുന്നു. കുടുംബാംഗങ്ങൾ  പങ്കെടുക്കുന്ന  ചടങ്ങുകളും പരിപാടികളും ഉൾപ്പെടുന്ന ചിത്രങ്ങളായിരുന്നു ഇതിൽ പ്രധാനം . സുരേന്ദ്രൻ  കലൂരിലെ വീട്ടിൽ മിക്കവാറും വരുമായിരുന്നു എന്ന്  വീട്ടുജോലിക്കാരും മൊഴി നൽകിയിട്ടുണ്ട് . ഇവരുടെ  ഫോൺ രേഖകളും അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു.

  Also read- 'ഒരു സ്ത്രീ ക്ഷണിച്ചപ്പോൾ ഉന്നത പോലീസുദ്യോഗസ്ഥര്‍ മോന്‍സന്റെ വീടു സന്ദര്‍ശിച്ചത് ആശ്ചര്യപ്പെടുത്തി': ഹൈക്കോടതി

  അതേസമയം പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ഐജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ നീക്കം. ഐജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ നവംബര്‍ പത്തിന്  ഐജിയെ സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

  Also read- ഐജി ലക്ഷ്മണന് സസ്‌പെന്‍ഷന്‍; മോന്‍സന്റെ ഇടപാടില്‍ ഇടനിലക്കാരനായതിന്റെ തെളിവുകള്‍ പുറത്ത്

  സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഐജിയുടെ അതിഥിയായി മോൺസൺ പൊലീസ് ക്ലബിലും തങ്ങിയിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഐജിയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി .

  Also read- Sruthi Lakshmi| 'സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ല; മോന്‍സനുമായി കലാകാരിയെന്ന നിലയിലുള്ള ബന്ധം': നടി ശ്രുതി ലക്ഷ്മി

  എന്നാല്‍ ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്ത് രണ്ട് മാസത്തിനകം ലക്ഷ്മണയെ സർവീസില്‍ തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആംഭിച്ചത്.
  Published by:Naveen
  First published: