നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തട്ടിപ്പ് നടത്തിയ പണം ചെലവാക്കിയത് ആഡംബരങ്ങൾക്ക്; മോൺസന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

  തട്ടിപ്പ് നടത്തിയ പണം ചെലവാക്കിയത് ആഡംബരങ്ങൾക്ക്; മോൺസന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

  മോൺസൺറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്.

  monson mavunkal

  monson mavunkal

  • Share this:
   തിരുവനന്തപുരം: മോൻസൻ മാവുങ്കൽ തട്ടിപ്പ് പണത്തിൽ ഏറെയും ചെലവാക്കിയത് ആഡംബരങ്ങൾക്കായി. മുൻ ഡി.ഐ.ജി സുരേന്ദ്രന്റെ മകളുടെ പിറന്നാൾ ആഘോഷവും പ്രവാസി ഫെഡറേഷന്റെ പരിപാടികളും മോൻസൺ സംഘടിപ്പിച്ചിരുന്നു.

   രണ്ടു നടിമാരുടെ വിവാഹത്തിന് സഹായം നൽകിയതായും റിപ്പോർട്ടുകളുണ്ട്. പള്ളിപ്പെരുന്നാളിനായി ഒന്നരക്കോടി രൂപ ചെലവാക്കിയതായും മോൻസൺ മൊഴി നൽകി.

   ഇതിനിടയിൽ, മോൺസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഗ്രങ്ങളും പുരാവസ്തുക്കളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശിൽപി സുരേഷിന്റെ പരാതിയിലാണ് നടപടി. വിശ്വരൂപം അടക്കമുള്ള ശിൽപങ്ങളാണ് പിടിച്ചെടുത്തത്.

   മോൺസൺറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്.

   അതേസമയം, മോൻസൺ മാവുങ്കലിന് സെക്സ് റാക്കറ്റ് നടത്തിപ്പെന്നും ആരോപണം. ചെന്നൈയിലെ വസതിയിലടക്കം വിദ്യാർത്ഥിനികളെ എത്തിച്ചായിരുന്നു ഇതെന്ന് ശ്രീവത്സം ഗ്രൂപ്പ് മാനേജർ ഷാജി ചേറായി ആരോപിച്ചു. വിവരങ്ങൾ ഇന്റലിജൻസിന് കൈമാറിയിട്ടുണ്ടെന്നും ഷാജി ചേറായി ന്യൂസ് 18നോട് പറഞ്ഞു.

   Also Read-പതിനാറ് വർഷം മുൻപ് അധ്യാപിക എ‍റി‍ഞ്ഞ പേന കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം; ഒരു വർഷം കഠിന തടവ്

   ബിസിനസുകാരെയടക്കം ഹണി ട്രാപ്പിലൂടെ മോൻസൺ ചതിക്കുഴിയിൽ വീഴ്ത്തിയെന്ന വിവരങ്ങൾ പുറത്ത് വരുന്നതിനിടയിലാണ് ഗുരുതര ആരോപണവുമായി ശ്രീവത്സം ഗ്രൂപ്പ് മാനേജർ ഷാജി രംഗത്തുവന്നത്. സൗന്ദര്യ വർദ്ധക ചികിത്സയുടെ മറവിൽ പെൺകുട്ടികളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ് നടത്തിപ്പും മോൻസണുണ്ടായിരുന്നു

   മോൻസൺ ഹണിട്രാപ്പ് നടത്തിയെന്ന് തട്ടിപ്പിനിരയായ മറ്റുള്ളവരും പറഞ്ഞിരുന്നു. ശ്രീവത്സം ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്ന മോൻസനെകുറിച്ചുള്ള ഷാജിയുടെ വെളിപ്പെടുത്തൽ കൂടുതൽ ഞെട്ടിക്കുന്നതാണ്.

   മോൻസൺ പ്രചരിപ്പിച്ച 'ശബരിമല ചെമ്പോല' സിനിമകളിൽ ഉപയോഗിക്കാൻ തൃശൂരിൽ നിന്നു വാങ്ങിയതെന്ന് ഇടനിലക്കാരൻ

   ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല താൻ നൽകിയതെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര. എന്നാൽ, അത് വ്യാജമായി നിർമിച്ചതല്ലെന്നും തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നു സിനിമകളിൽ ഉപയോഗിക്കാനായി വാങ്ങിയതാണെന്നും സന്തോഷിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

   സംസ്കൃതത്തിലോ പഴയ മലയാളം ലിപിയിലോ മറ്റോ ഉള്ള എഴുത്തായിരുന്നു ചെമ്പോലയിലുണ്ടായിരുന്നത്. അതിനാൽ എന്താണ് ഉള്ളടക്കമെന്ന് അറിയില്ല. താൽപര്യം പ്രകടിപ്പിച്ചപ്പോൾ മോൻസണ് കൈമാറി. ഇതിനു ശേഷം ചെമ്പോല പുരാവസ്തു വിദഗ്ധരെ ആരെയോ കാണിച്ചുവെന്ന് മോൻസൺ ഇടയ്ക്ക് സൂചിപ്പിച്ചിരുന്നു. അതു ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന അവകാശവാദം താൻ അറിയുന്നത് വാർത്തകളിലൂടെയാണെന്നും സന്തോഷ് പറഞ്ഞു.

   2016 ലാണ് മോൻസനെ പരിചയപ്പെട്ടതെന്നും സന്തോഷ് പറയുന്നു. 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്ന് ചില രേഖകൾ കാട്ടി മോൻസൻ പറഞ്ഞു. തനിക്ക് കുറേ കടമുള്ളത് മോൻസൻ അറിഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ നൽകിയാൽ ‘കടമെല്ലാം തീർത്തു രാജാവിനെപ്പോലെ വീട്ടിൽ കൊണ്ടുചെന്നിറക്കും’ എന്നായിരുന്നു വാഗ്ദാനം.

   അഞ്ചു വർഷം കൊണ്ടു 3 കോടി രൂപയ്ക്കുള്ള സാധനങ്ങൾ മോൻസണ് നൽകി. എന്നാൽ, ഇവയുടെ പണം തരുന്നത് നീട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 26ന് മോൻസനെ കണ്ടു പണം ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തരാമെന്നും കടക്കാരിൽനിന്ന് രക്ഷപ്പെടാൻ തൽക്കാലം മാറിനിൽക്കാനുമായിരുന്നു മറുപടി.
   Published by:Naseeba TC
   First published:
   )}