HOME /NEWS /Kerala / പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ്: മോൺസൺ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കി

പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ്: മോൺസൺ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കി

monson mavunkal

monson mavunkal

പുരാവസ്തുവിന്റെ മറവിൽ മോണ്‍സൺ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് പുറത്തുവരുന്നത്.

  • Share this:

    തിരുവനന്തപുരം: പുരാവസ്തുവിന്റെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി മോൺസൺ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്ത് നിന്നും നീക്കിയതായി പ്രവാസി മലയാളി ഫെഡറേഷൻ അറിയിച്ചു. സംഘടനയുടെ വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മോൻസൻ മാവുങ്കലിന്റെ ഫോട്ടോയും നീക്കം ചെയ്തു.

    പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു മോൻസൺ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയെ തുടർന്നുമാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

    Also Read- വിവാദ നായകൻ മോൺസൺ മാവുങ്കലിന്​ ഉന്നതരുമായി ബന്ധം; കെ സുധാകരൻ, ബെഹ്​റ, മോഹൻ ലാൽ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

    പുരാവസ്തുക്കളുടെ മറവിൽ മോണ്‍സൺ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് പുറത്തുവരുന്നത്. സാമ്പത്തിക തട്ടിപ്പിന് പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്ന പേര് ഉപയോഗപ്പെടുത്തിയതായും പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. മോൺസൺ മാവുങ്കൽ തട്ടിപ്പുകൾ നടത്തിയിരുന്നു. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

    Also Read- മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

    നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുൽത്താനുമായും യുഇഎ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ കോടികൾ കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

    Also Read- നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

    എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയോളം രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എച്ച് എസ് ബി സി ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടില്ലെന്നും വിദേശത്തുനിന്ന് പണം വന്നിട്ടില്ലെന്നും തെളിഞ്ഞത്.

    Also Read- ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ല; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി

    First published:

    Tags: Fraud case, Monson Mavunkal