നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോണ്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല; മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

  മോണ്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല; മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

  താന്‍ നിരപരാധിയാണെന്നും തന്റെ അറസ്റ്റ് നിയമപരമല്ലെന്നും വാദിച്ചാണ് മോണ്‍സണ്‍ ജാമ്യപേക്ഷ നല്‍കിയത്.

  monson mavunkal

  monson mavunkal

  • Share this:
   കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിന്റെ ജാമ്യപേക്ഷ തള്ളി. പ്രതിയെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. താന്‍ നിരപരാധിയാണെന്നും തന്റെ അറസ്റ്റ് നിയമപരമല്ലെന്നും വാദിച്ചാണ് മോണ്‍സണ്‍ ജാമ്യപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് കോടതി തുകയായിരുന്നു.

   അതേസമയം മോണ്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനംവകുപ്പും കസ്റ്റംസും ചൊവ്വാഴ്ച റെയ്ഡ് നടത്തി. ഇയാളുടെ പുരാവസ്തുശേഖരത്തെക്കുറിച്ചും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. പത്ത് വാഹനങ്ങള്‍ വിദേശ രജിസ്ട്രേഷനിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

   മോന്‍സണ്‍ മാവുങ്കലിനെതിരെ 2020 ല്‍ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സണിനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ എന്‍ഫോഴ്‌സെമെന്റ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു.

   Also Read-ടിപ്പുവിന്റെ സിംഹാസനം നിർമിച്ചത് കുണ്ടന്നൂരിൽ; മോശയുടെ അംശവടിയുണ്ടാക്കിയത് എളമക്കരയിൽ

   കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി മോന്‍സണിന് ഉള്ള ബന്ധത്തിന്റെ വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോസ്‌മെറ്റിക് ആശുപത്രി നടത്തിയിരുന്നു. ഇയാളുടെ പുരാവസ്തു ശേഖരത്തിലും ഇന്റലിജന്‍സ് വിഭാഗം ദുരൂഹത ഉന്നയിച്ചു. മോന്‍സണിനെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാല്‍ രഹസ്വാന്വേഷണ റിപ്പോര്‍ട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോന്‍സണ്‍ ഇതറിയാതെ തന്റെ തട്ടിപ്പുകള്‍ തുടരുകയായിരുന്നു.

   Also Read-പുരാവസ്തു തട്ടിപ്പിൽ മോന്‍സൺ മാവുങ്കലിനെ സഹായിക്കാന്‍ ഇടപെടല്‍; ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

   ഇതിനിടയില്‍, മോന്‍സണ്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. മോന്‍സണെതിരായ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുന്‍ ഡ്രൈവര്‍ അജിത്ത് നെട്ടൂരിനെ നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മോന്‍സണെ കുറിച്ച് അപവാദം പറയരുതെന്ന് അജിത്തിനോട് ബാല പറയുന്നതായി ഫോണ്‍ സംഭാഷണത്തിലുണ്ട്.
   Published by:Jayesh Krishnan
   First published:
   )}