• HOME
 • »
 • NEWS
 • »
 • kerala
 • »
 • മോൺസന്റെ കാർ നോട്ടെണ്ണല്‍ യന്ത്രവും ലാപ്ടോപ്പും ഘടിപ്പിച്ചത്; വീട്ടിൽ കേരള പൊലീസിന്റെ ബീറ്റ് ബോക്സും

മോൺസന്റെ കാർ നോട്ടെണ്ണല്‍ യന്ത്രവും ലാപ്ടോപ്പും ഘടിപ്പിച്ചത്; വീട്ടിൽ കേരള പൊലീസിന്റെ ബീറ്റ് ബോക്സും

ഒരു മിനി ഓഫീസായിട്ടാണ് കാര്‍ മാറ്റിയെടുത്തിരിക്കുന്നത്. വിദേശ എംബസിയുടെ വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചിഹ്നങ്ങളും വാഹനത്തിലുണ്ടായിരുന്നു.

monson mavunkal

monson mavunkal

 • Last Updated :
 • Share this:
  കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സൺ മാവുങ്കലിന്റെ ആഡംബര കാറില്‍ നോട്ടെണ്ണല്‍ യന്ത്രവും ലാപ്ടോപ്പും കമ്പ്യൂട്ടറും സ്ഥിരമായി ഘടിപ്പിച്ച നിലയിലാണുള്ളത്. ഒരു മിനി ഓഫീസായിട്ടാണ് കാര്‍ മാറ്റിയെടുത്തിരുന്നതെന്നും ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

  വിദേശ എംബസിയുടെ വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചിഹ്നങ്ങളും വാഹനത്തിലുണ്ടായിരുന്നു. മോണ്‍സണ്‍ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ ആയ ഡോഡ്ജിലാണ് ഈ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട് ഇയാള്‍ക്ക്. വാഹന വ്യൂഹമായിട്ടാണ് യാത്ര ചെയ്യാറുള്ളത്. മുന്നിലും പിന്നിലും പോകുന്ന വാഹനങ്ങളിലേക്ക് നിര്‍ദേശങ്ങള്‍ കൈമാറാൻ വാക്കി ടോക്കിയടക്കമുള്ള സംവിധാനങ്ങളുമുണ്ട്.

  Also Read- പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ്: മോൺസൺ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കി

  കേരള പോലീസിന്റെ സുരക്ഷ സജ്ജീകരണങ്ങളും മോൺസണ് ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. മോണ്‍സണിന്റെ വീട്ടില്‍ പൊലീസിന്റെ ബീറ്റ് ബോക്‌സുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഇത് വച്ചത്. ഇയാളുടെ കൊച്ചിയിലേയും ചേര്‍ത്തലയിലേയും വീട്ടില്‍ ബീറ്റ് ബോക്‌സ് പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്‌സ് പോയിന്റ് സ്ഥാപിച്ചിട്ടുള്ളത്.

  Also Read- വിവാദ നായകൻ മോൺസൺ മാവുങ്കലിന്​ ഉന്നതരുമായി ബന്ധം; കെ സുധാകരൻ, ബെഹ്​റ, മോഹൻ ലാൽ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

  പൊലീസ് സ്ഥിരമായി വീട്ടിലെത്തി സുരക്ഷ വിലയിരുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനാണ് ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ ഒരു തട്ടിപ്പുകാരന്റെ വീടിന് മുന്നില്‍ ബീറ്റ് ബോക്‌സ് ഇപ്പോഴും തുടരുന്നത് കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇന്നും പോലീസ് ഈ ബീറ്റ്‌ബോക്‌സില്‍ സമയം രേഖപ്പെടുത്തി ഒപ്പുവെച്ചിട്ടുണ്ട്. ഇതിനിടെ ബീറ്റ് ബോക്‌സ് വെക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങളും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

  'മോൺസണുമായി ബന്ധമുണ്ട്; ആരോപണങ്ങള്‍ക്ക് പിന്നില്‍ കറുത്ത ശക്തി'; കെ സുധാകരന്‍

  മോന്‍സണ്‍ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിലെ ആരോപണങ്ങള്‍ നിഷേധിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരോപണങ്ങള്‍ക്ക് പിന്നല്‍ കറുത്തശക്തിയുണ്ടെന്ന്വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റപറയാന്‍ പറ്റുമോ എന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

  'മോന്‍സണുമായി ബന്ധമുണ്ട്. അഞ്ചോ ആറോ തവണ വീട്ടില്‍ പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് പുരാവസ്തുക്കള്‍ കണ്ടത്. ഒരു വലിയ ശേഖരം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. കോടികള്‍ വിലയുള്ളത് എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കാണാന്‍ പോയി എന്നതിനപ്പുറം ഈ പറയുന്ന കക്ഷികളുമായി യാതൊരു ബന്ധവുമില്ല' കെ സുധാകരന്‍ പറഞ്ഞു.

  മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മൂന്ന് നാല് തവണ ഈ പയ്യനെ വിളിച്ചുവെന്നത് അവന്‍ പറഞ്ഞിട്ടുണ്ട്. എന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നത്? മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ചു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. അത് ശരിയാണെങ്കില്‍ അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

  2018ലാണ് സംഭവമെങ്കില്‍ വേറെ ഏതോ സുധാകരന്‍ എംപിയാണെന്നാണ് തോന്നുന്നത്. 2018ല്‍ ഞാന്‍ എംപിയല്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. പാലമെന്റ് ഏത് കമ്മിറ്റിയിലാണ് ഞാന്‍ അംഗമായിരുന്നത്? ഫിനാന്‍സ് കമ്മിറ്റി എന്നാണ് പറയുന്നത്. ഏത് ഫിനാന്‍സ് കമ്മിറ്റി? ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു കമ്മിറ്റിയില്‍ അംഗമായി ഇരുന്നിട്ടില്ലയെന്നും സുധാകരന്‍ പറഞ്ഞു.

  22ന് ഉച്ചക്കാണ് പരാതിക്കാരനുമായി സംസാരിച്ചതെന്നാണ് പറയുന്നത്. സഹപ്രവര്‍ത്തകന്‍ ഷാനവാസ് മരിച്ചത് 21നാണ്. 22നാണ് ഖബറടക്കം. അത് കഴിയുമ്പോള്‍ തന്നെ മൂന്ന് മണിയായി. അതിന് ശേഷം അനുശോചന യോഗവും ചേര്‍ന്നാണ് ഷാനവാസിന്റെ മരണവിട്ടില്‍ നിന്ന് പോകുന്നത്. അപ്പോള്‍ രണ്ട് മണിക്ക് ചര്‍ച്ച നടത്തിയ സുധാകരനെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

  കഥക്ക് പിന്നില്‍ പരാതിക്കാരന്റെ ബുദ്ധിയല്ല. ബുദ്ധിക്ക് പിറകിലുള്ള ഒരു കറുത്ത ശക്തി വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രുയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോയെന്നും കെ സുധാകരന്‍ ചോദിച്ചു.
  Published by:Rajesh V
  First published: