• HOME
  • »
  • NEWS
  • »
  • kerala
  • »
  • Monsoon | തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഞായറാഴ്ച ആന്‍ഡമാനിലെത്തും; കേരളത്തില്‍ 5 ദിവസം വ്യാപക മഴ

Monsoon | തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഞായറാഴ്ച ആന്‍ഡമാനിലെത്തും; കേരളത്തില്‍ 5 ദിവസം വ്യാപക മഴ

ജൂണ്‍ ആദ്യ ആഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാനാണ് സാധ്യത.

  • Share this:
    തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (Monsoon) ഞായറാഴ്ചയോടെ ആന്‍ഡമാനിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ വരുന്ന അഞ്ചുദിവസം പരക്കെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഇടയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശം നിലവിലുണ്ട്.

    മണ്‍സൂണിന് മുന്നോടിയായുള്ള ശക്തമായ മഴ കേരളത്തിലും വടക്കു കിഴക്കന്‍സംസ്ഥാനങ്ങളിലും ലഭിച്ചു തുടങ്ങി. വരുന്ന അഞ്ചുദിവസം കേരളത്തില്‍ പരക്കെ മഴകിട്ടും.  ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ  ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റും ഉണ്ടാകാനിടയുണ്ട്. ഇടിമിന്നലുള്ളപ്പോള്‍ തുറസായ സ്ഥലങ്ങളില്‍ പോകരുത്.

    ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചുമാറ്റണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ജൂണ്‍ ആദ്യ ആഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാനാണ് സാധ്യത. സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.  69 ശതമാനം അധികം വേനല്‍മഴയാണ് മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ കേരളത്തില്‍ കിട്ടിയത്.

    കപ്പ ബിരിയാണി പാഴ്സൽ വാങ്ങിയപ്പോൾ വെള്ളി മോതിരം ഫ്രീ നൽകിയ കട പൂട്ടിച്ചു


    ആലപ്പുഴ: തട്ടുകടയിൽനിന്ന് പാഴ്സലായി വാങ്ങിയ കപ്പ ബിരിയാണിയിൽനിന്ന് (Biriyani) വെള്ളി മോതിരം (Silver ring) ലഭിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് വെള്ളി മോതിരം ശ്രദ്ധയിൽപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്ത് കണിച്ചുകുളങ്ങറയിലെ തട്ടുകടയിൽനിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് വെള്ളി മോതിരം കണ്ടെത്തിയത്. ഇതേത്തുടർന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ചേർത്തല നഗരസഭയിൽ പരാതി നൽകുകയായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ നടത്തിയ പരിശോധനയ്ക്കൊടുവിൽ കട പൂട്ടാൻ നിർദേശം നൽകി.

    Also Read- പിറന്നാള്‍ കേക്ക് മുറിച്ചുകൊണ്ടിരുന്ന യുവാവിന് ട്രാഫിക് നിയമം ലംഘിച്ചതിന് നോട്ടീസ്

    ചേർത്തല കണിച്ചുകുളങ്ങര റൂട്ടിൽ അപ്സര കവലയ്ക്ക് അടുത്തുള്ള തട്ടുകടയ്ക്കെതിരെയാണ് പരാതി ലഭിച്ചത്. ഇതേത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ തട്ടുകട അനാരോഗ്യകരമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ കട പൂട്ടാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു. ഭക്ഷണം വിൽപന നടത്തിയത് ചേർത്തല നഗരസഭയുടെ പരിധിയിലായിരുന്നെങ്കിലും പാകം ചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണ്. ഇതോടെ തണ്ണീർമുക്കം പഞ്ചായത്ത് അധികൃതരെ നഗരസഭ ആരോഗ്യവിഭാഗം വിവരം അറിയിച്ചു. പാകം ചെയ്യുന്ന സ്ഥലത്ത് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. കടയുടമയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

    അതേസമയം, 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി 190 കടകള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 8 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

    കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
    Published by:Arun krishna
    First published: