നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Monsoon Live: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

 • News18
 • | July 21, 2019, 18:55 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  10:31 (IST)

  ലക്ഷദ്വീപിൽ റെഡ് അലേർട്ട്

  10:31 (IST)

  തിരുവനന്തപുരം, കൊല്ലം,  പത്തനംതിട്ട, കോട്ടയം ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട്

  10:1 (IST)

  വടക്കൻ കേരളത്തിലെ കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യത. 

  10:1 (IST)

  കോഴിക്കോടിന് 300 km അകലെയായി സഞ്ചരിക്കുന്ന മഹാ ചുഴലിക്കാറ്റ് ഉച്ചക്ക് മുൻപ് വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്ര ചുഴലിക്കാറ്റായി മാറി ലക്ഷദ്വീപിന്‌ മുകളിലൂടെ പരമാവധി 100 km/hr വേഗതയിൽ കാറ്റ് വീശി വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. 

  10:1 (IST)

  'മഹാ' ചുഴലിക്കാറ്റ് ഉച്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് ശക്തമായ കാറ്റിനും ഒറ്റപെട്ട മഴക്കും സാധ്യത. 

  8:48 (IST)

  കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിനായി ഇന്ന് മുതല്‍  മംഗളുരുവില്‍ നിന്നു കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

  8:47 (IST)

  ഫോർട്ട് വൈപ്പിൻ വാക്ക് വെയുടെ ഭാഗം തിരയടിയിൽ തകർന്നു. എടവനക്കാട് യു .പി സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങൾ.

  8:44 (IST)

  ഇന്നത്തെ പരീക്ഷകൾ മാറ്റി


  മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ഒക്ടോബർ 31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

  വടക്കൻ കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. കോഴിക്കോട്, വയനാട് , കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.  കണ്ണൂർ ഇരിട്ടിയ്ക്ക് സമീപം മാട്ടറ- മണിക്കടവ് റോഡിലെ ചപ്പാത്ത് പാലത്തിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  തത്സമയ വിവരങ്ങൾ ചുവടെ...