ന്യൂഡൽഹി: ഇത്തവണ കാലവർഷം കേരളത്തിലെത്തുന്നത് ജൂൺ നാലിന്. രാജ്യത്തെ ഏക സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റാണ് ഇതുസംബന്ധിച്ച പ്രവചനം നടത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2019ൽ ശരാശരിയിലും കുറഞ്ഞ അളവിലായിരിക്കും മൺസൂൺ പെയ്ത്ത് എന്നും സ്കൈമെറ്റ് റിപ്പോർട്ട് പറയുന്നു. മൺസൂൺ കുറയുന്നത് കൃഷിയെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. എൽ നിനോ പ്രതിഭാസം രൂക്ഷമാകുന്നതിനാലാണ് കേരളത്തിൽ മഴ കുറയുന്നത്. ഇന്ത്യയിലാകെ മഴയുടെ അളവ് കുറയാൻ ഇത് കാരണമാകുമെന്നാണ് സൂചന.
സാധാരണഗതിയിൽ കേരളത്തിൽ ജൂൺ ഒന്നോടെയും രാജ്യത്തെ മറ്റിടങ്ങളിൽ ജൂലൈ പകുതിയോടെയുമാണ് കാലവർഷം എത്താറുള്ളത്. ഇത്തവണ രാജ്യത്ത് 93 ശതമാനം മഴ ലഭിക്കുമെന്നും സ്കൈമെറ്റ് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ ഒരു വർഷം പെയ്യുന്ന മഴയുടെ 70 ശതമാനവും ലഭിക്കുന്നത് മൺസൂൺ കാലത്താണ്.
Whatsapp Warning: സൂക്ഷിക്കുക! നിങ്ങളുടെ വാട്ട്സാപ്പ് സന്ദേശങ്ങൾ മറ്റൊരാൾ കാണുന്നുണ്ട്!
കൃത്യമായ മൺസൂൺ മഴ ലഭിക്കുന്നതുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായ ഇന്ത്യ കാർഷികരംഗത്ത് മുന്നേറുന്നത്. ജൂണിനും സെപ്റ്റംബറിനുമിടയിൽ ദക്ഷിണേന്ത്യയിൽ 95 ശതമാനം മഴയും വടക്കുകിഴക്കേ ഇന്ത്യയിൽ 92 ശതമാനം മഴയുമാണ് പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ 60 ശതമാനവും മധ്യ ഇന്ത്യയിൽ 50 ശതമാനം മഴയുമാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Coast, Less Rainfall than Average, Monsoon, Monsoon in Kerala, Skymet, കാലാവസ്ഥാ പ്രവചനം, മൺസൂൺ, മഴ കേരളത്തിൽ, സ്കൈമെറ്റ്