തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം (Monsoon)അടുത്ത 2-3 ദിവസത്തിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിൽ തെക്കൻ അറബികടൽ, മാലിദ്വീപ് മുഴുവൻ, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്.
തെക്കൻ അറബിക്കടലിനു മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടിട്ടുണ്ട്. ഇതിനാൽ കേരള തീരത്തും തെക്കുകിഴക്കൻ അറബിക്കടലിലും മേഘാവൃതമായ അന്തരീക്ഷമാണെന്നും അറിയിപ്പിൽ പറയുന്നു.
മന്ത്രിമാരുടെ പേരിൽ വ്യാജ വാട്സ്ആപ് സന്ദേശങ്ങൾ; തട്ടിപ്പിനു പിന്നിൽ നൈജീരിയൻ സംഘമെന്ന് പൊലീസ്മന്ത്രിമാരുടെ വ്യാജ വാട്സ് ആപ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിനു ശ്രമിച്ചത് നൈജീരിയൻ സംഘം. സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് കണ്ടെത്തൽ. സർക്കാർ വെബ്സൈറ്റുകളിൽ നിന്നാണ് ജീവനക്കാരുടെ നമ്പർ സംഘത്തിന് കിട്ടുന്നതെന്നും പൊലീസ് പറയുന്നു.
Also Read-
സ്വിഫ്റ്റ് ബസ് തൂണൂകൾക്കിടയിൽ കുടുങ്ങി; പുറത്തെടുത്തത് പില്ലര്‍ ഗാര്‍ഡ് പൊളിച്ചുമാറ്റിയ ശേഷംമന്ത്രിമാരുടെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമം നടക്കുന്നത്. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും പേരിലാണ് വ്യാജ അക്കൗണ്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.