• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇടവപ്പാതിയെക്കുറിച്ച ആശങ്ക വേണ്ട; സംസ്ഥാനത്ത് വൈകാതെ തന്നെ കാലവര്‍ഷമെത്തും, മെയ് 25ഓടെ കാലവര്‍ഷം എത്തുമെന്ന് റിപ്പോർട്ട്

news18
Updated: May 12, 2018, 8:35 PM IST
ഇടവപ്പാതിയെക്കുറിച്ച ആശങ്ക വേണ്ട; സംസ്ഥാനത്ത് വൈകാതെ തന്നെ കാലവര്‍ഷമെത്തും, മെയ് 25ഓടെ കാലവര്‍ഷം എത്തുമെന്ന് റിപ്പോർട്ട്
news18
Updated: May 12, 2018, 8:35 PM IST
തിരുവനന്തപുരം : ഇടവപ്പാതിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട. കേരളത്തില്‍ മെയ് 25 ഓടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തെ ഇത്തവണ കൈവിടില്ലെന്നും ആവശ്യത്തിന് മഴ ലഭിക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്ത് മെയ് 25 ഓടെ മഴക്കാലമെത്തും എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. സാധാരണ ഗതിയില്‍ മെയ് 27 മുതല്‍ ജൂണ്‍ 2 വരെയുള്ള സമയത്താണ് കാലവര്‍ഷം കേരളതീരത്ത് എത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ സാഹചര്യങ്ങളും അനുകൂലമായതിനാല്‍ ശക്തമായ മഴ തന്നെയാണ് ഇത്തവണ പ്രതിക്ഷിക്കുന്നത്.കേരളത്തിന് സാധാരണ ഗതിയില്‍ ലഭിക്കുന്ന മഴയുടെ 97 ശതമാനമെങ്കിലും ഈ വര്‍ഷം ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. 3000 മില്ലിമീറ്ററോളം മഴയാണ് പ്രതിവര്‍ഷം സംസ്ഥാനത്തിന് സാധാരണ ഗതിയില്‍ ലഭിക്കേണ്ടത്.

കേരളത്തിലെ കാലവര്‍ഷത്തിനെ സംബന്ധിച്ചുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് 15 ന് ഉണ്ടാകും. ഹിന്ദുമഹാസമുദ്രത്തില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ ന്യൂനമര്‍ദ്ദം സൃഷ്ടിച്ചതിനാല്‍ കഴിഞ്ഞ രണ്ടാഴ്ച്ച ദക്ഷിണേന്ത്യയില്‍ പലയിടത്തും നല്ല രീതിയില്‍ വേനല്‍ മഴ ലഭിച്ചിരുന്നു.ഇത് ഉത്തരേന്ത്യയില്‍ ശക്തമായ കാറ്റിനും വഴിവെച്ചിരുന്നു. അതേസമയം വേനല്‍ മഴയും അനൂബന്ധ സാഹചര്യങ്ങളും കാലവര്‍ഷത്തെ ശക്തമാക്കുന്നതിന് ഗുണകരമാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
First published: May 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍