തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അടുത്തയാഴ്ച എത്തും. ജൂൺ ആറിന് കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. കാലവർഷത്തിന് അനുകൂലമായ മാറ്റങ്ങൾ അന്തരീക്ഷത്തിൽ പ്രകടമായിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ എത്തിയതായാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.
മഴയിൽ കുറവുണ്ടാക്കില്ലെന്നും സാധാരണ നിലയിലുള്ള കാലവർഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 96.8 മില്ലി മീറ്റർ മഴയാണ് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സംസ്ഥാനത്ത് സാധാരണ ലഭിക്കുക. രാജ്യമൊട്ടാകെ സാധാരണതോതിൽ മഴ ലഭിക്കും.
ദീർഘകാല ശരാശരിയുടെ 96 മുതൽ 104 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പസഫിക് സമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസമായ എൽനിനോ മൺസൂൺ കാലത്തും ദുർബലമായി തുടരും. എന്നാൽ, ഇത് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ബാധിക്കില്ലെന്ന് മുമ്പ് വിലയിരുത്തിയതിൽ ഉറച്ചുനിൽക്കുകയാണ് കാലാവസ്ഥാ വകുപ്പ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.