മൂന്ന് എം.എല്‍.എമാരും 50 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍; കൂടുമാറിയവരില്‍ CPM കോണ്‍ഗ്രസ് എംഎല്‍എമാരും

മുകുള്‍ റോയിയുടെ മകനും എം.എല്‍.എയുമായ സുബ്രാങ്ഷു റോയ് കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും ഒരോ എം.എല്‍.എമാര്‍, 50 കൗണ്‍സിലര്‍മാര്‍ എന്നിവരാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്.

news18
Updated: May 28, 2019, 5:39 PM IST
മൂന്ന് എം.എല്‍.എമാരും 50 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍; കൂടുമാറിയവരില്‍ CPM കോണ്‍ഗ്രസ് എംഎല്‍എമാരും
news18
  • News18
  • Last Updated: May 28, 2019, 5:39 PM IST
  • Share this:
ന്യൂഡല്‍ഹി: മുകുള്‍ റോയിയുടെ മകനും രണ്ട് എം.എല്‍.എമാരും അമ്പതിലേറെ കൗണ്‍സിലര്‍മാരും ഉല്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കെലാശ് വിജയവര്‍ഗിയയും മുന്‍ തൃണമൂല്‍ നേതാവ് മുകുള്‍ റോയിയും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.

മുകുള്‍ റോയിയുടെ മകനും എം.എല്‍.എയുമായ സുബ്രാങ്ഷു റോയ് കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും ഒരോ എം.എല്‍.എമാര്‍, 50 കൗണ്‍സിലര്‍മാര്‍ എന്നിവരാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്നു പ്രധാനമന്ത്രി തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 23-ന് ശേഷം ബംഗാളില്‍ താമര വിരിയുമെന്നും പ്രധാനമന്ത്രി തെരഞ്ഞെടുപ്പു റാലിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 18 സീറ്റുകളിലാണ് ബി.ജെ.പി. വിജയിച്ചത്.

Also Read രാജിയിൽ ഉറച്ച് രാഹുൽ; പുതിയ അധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി യോഗം ചേരും

First published: May 28, 2019, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading