നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

  തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

  കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയം വര്‍ധനയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയം വര്‍ധനയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന്  മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

   വര്‍ധനമൂലം ഉണ്ടാകുന്ന അധിക ബാധ്യത ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ കാര്യത്തില്‍ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും വഹിക്കണമെന്നാണ് ഉത്തരവ്. 2016ലാണ് ഇതിനു മുന്‍പ് ഓണറേറിയം വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

   Also Read-'കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്റെ കരണത്തേറ്റ അടിയാണ്'; വി മുരളീധരന്‍

   അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധ രൂക്ഷമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ട്കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

   Also Read-'പിണറായിക്ക് തുടര്‍ഭരണം കിട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല, കാശ് വാരിയെറിഞ്ഞിട്ടാണ്'; എ പി അബ്ദുല്ലകുട്ടി

   അതേസമയം 5,000 കോടി ഖജനാവിലുണ്ടെന്ന് മുന്‍ധനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്നമില്ലെന്നാണെന്ന് ധനമന്ത്രി ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.

   Also Read-'മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തി'; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

   ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നല്‍കുന്നത് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്ന് ധനമന്ത്രി പറഞ്ഞു. വാഹനങ്ങളുടെ നികുതിയടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കുമെന്ന്് മന്ത്രി അറിയിച്ചു. അതേസമയം 37,000 കോടി റവന്യൂ വര്‍ധനയുണ്ടാകുമെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ബാങ്കുകളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}