'ഇരട്ട നീതിയോ?' മരടിൽ ഒപ്പം നിൽക്കുന്ന സർക്കാരിനോട് മൂലമ്പള്ളിക്കാർ ചോദിക്കുന്നു

മൂലമ്പള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ട പ്രദേശവാസികള്‍ക്ക് ഇന്ന് ചോദിക്കാനുള്ളത് മരടില്‍ എന്തുകൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്നാണ്.

news18-malayalam
Updated: September 16, 2019, 7:47 AM IST
'ഇരട്ട നീതിയോ?' മരടിൽ ഒപ്പം നിൽക്കുന്ന സർക്കാരിനോട് മൂലമ്പള്ളിക്കാർ ചോദിക്കുന്നു
മൂലമ്പള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ട പ്രദേശവാസികള്‍ക്ക് ഇന്ന് ചോദിക്കാനുള്ളത് മരടില്‍ എന്തുകൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്നാണ്.
  • Share this:
കൊച്ചി: മൂലമ്പള്ളിയിലും മരടിലും രണ്ടു നീതി നടപ്പാക്കുന്നത് എന്തിനെന്ന് കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍. മരടിലെ ഫ്ലാറ്റ് നിര്‍മാണത്തിനു പിന്നിലെ അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കുടിയിറക്കപ്പെട്ട് 12 വര്‍ഷം പിന്നിട്ടിട്ടും മൂലമ്പള്ളിയിലെ ജനങ്ങളുടെ പുനരധിവാസം പൂര്‍ണ്ണമായിട്ടില്ല.

2008 ഫെബ്രുവരി ആറിനാണ് എറണാകുളം മൂലമ്പള്ളിയിലും സമീപ പ്രദേശത്തും ആയി 316 കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാകുന്നത്. ഒരു സുപ്രഭാതത്തിൽ വീടുകള്‍ ജെസിബി കൊണ്ട് ഇടിച്ചിട്ടു. കുട്ടികളെയും വയോധികരെയും പൊലീസെത്തി പുറത്തേക്ക് വലിച്ചിട്ടു. സമരത്തിന് നേതൃത്വം നല്‍കിയ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു. വല്ലാര്‍പാടം ടെര്‍മിനലിനു വേണ്ടിയായിരുന്നു കുടിയിറക്കല്‍. ഒരായുസ്സ് കൊണ്ട് കെട്ടിപ്പടുത്തതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തകര്‍ന്നു.

മൂലമ്പള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ട പ്രദേശവാസികള്‍ക്ക് ഇന്ന് ചോദിക്കാനുള്ളത് മരടില്‍ എന്തുകൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ല എന്നാണ്. ഫ്ലാറ്റ് നിര്‍മ്മാണത്തിലെ അഴിമതിക്കാര്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല. എന്തുകൊണ്ട് മൂലമ്പള്ളിയിലും മരടിലും രണ്ടു നീതി നടപ്പാക്കുന്നു.

കുടിയിറക്കപ്പെട്ട് 12 വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസ പാക്കേജുകള്‍ പൂര്‍ണമായും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.. വീട് വയ്ക്കാനായി നല്‍കിയ ഭൂമി വാസയോഗ്യമല്ല. വീട്ടുവാടക, ജോലി തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങി.

Also Read മരട്: ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ; സർവകക്ഷിയോഗം വിളിച്ച് സർക്കാർ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading