• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവാവിനെ നഗ്നനാക്കി; വയനാട്ടിൽ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം

സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവിനെയാണ് നഗ്നനാക്കി മർദ്ദിച്ചത്.

News18 Malayalam | news18
Updated: November 25, 2019, 9:04 AM IST
യുവാവിനെ നഗ്നനാക്കി; വയനാട്ടിൽ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 25, 2019, 9:04 AM IST IST
  • Share this:
സുൽത്താൻ ബത്തേരി: വയനട്ടിൽ വീണ്ടും സദാചാര ഗുണ്ടാ അക്രമണം. യുവാവിനെ പത്തോളം പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ടുകളുണ്ട്.

സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവിനെയാണ് നഗ്നനാക്കി മർദ്ദിച്ചത്.

ബത്തേരി വാകേരി സ്വദേശിയായ യുവാവിനെ പത്തോളം പേർ ചേർന്ന് നഗ്നനാക്കി മർദ്ധിക്കുകയായിരുന്നു. തുടർന്ന് ഇതിന്‍റെ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

മർദ്ദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിസയിലായിരുന്നു.

ഷഹല ഷെറിന്‍റെ മരണം: അറസ്റ്റിനു മുമ്പ് ആവശ്യത്തിന് തെളിവ് ശേഖരിക്കാൻ പൊലീസ് നീക്കം

ഈ വർഷം ജൂലായ് 21ന് അമ്പലവയല്‍ ടൗണിൽ വെച്ച് യുവാവും യുവതിയും സദാചാര ഗുണ്ടാ ആക്രമണത്തിന് വിധേയമായത് വിവാദമായിരുന്നു. അന്നും വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയായിരുന്നു സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കണ്ടെത്തിയ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സദാചാര ഗുണ്ടാ ആക്രമണമാണ് നടന്നതെന്ന വിവരം ഇതോടെ പുറത്തു വരികയായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍