സദാചാര പോലീസ് കളിച്ച ട്രഷറി ഡയറക്ടർക്കും ജോയിന്റ് ഡയറക്ടർക്കും താക്കീത്

സ്ത്രീ–പുരുഷ ജീവനക്കാര്‍ തമ്മില്‍ പരിധിവിട്ട ബന്ധം നിലനില്‍ക്കുന്നെന്ന പരാമര്‍ശത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ട്രഷറി ഡയറക്ടർ

News18 Malayalam | news18-malayalam
Updated: July 31, 2020, 10:36 AM IST
സദാചാര പോലീസ് കളിച്ച ട്രഷറി ഡയറക്ടർക്കും ജോയിന്റ് ഡയറക്ടർക്കും താക്കീത്
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: എറണാകുളം ജില്ലാ ട്രഷറിയിലെ സ്ത്രീ–പുരുഷ ജീവനക്കാര്‍ തമ്മില്‍ പരിധിവിട്ട ബന്ധം നിലനില്‍ക്കുന്നെന്ന പരാമര്‍ശത്തോടെയുള്ള സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ച ട്രഷറി ഡയറക്ടർ എ.എം. ജാഫറിനും ഇതിന് ആധാരമായ റിപ്പോർട്ട് സമർപ്പിച്ച ജോയിൻ്റ് ഡയറക്ടർ വി. സാജനും ധനവകുപ്പിൻ്റെ താക്കീത്.

കഴിഞ്ഞ വർഷം നവംബർ 22നാണ് ജീവനക്കാരുടെ മേൽ 'സദാചാര പോലീസിംഗ്' നടത്തിയുള്ള ഉത്തരവ് ട്രഷറി ഡയറക്ടർ പുറപ്പെടുവിച്ചത്. സംഭവം വിവാദമാകുകയും ജീവനക്കാർ സമരം ആരംഭിക്കുകയും ചെയ്തതോടെ ഡയറക്ടർ ഉത്തരവ് പിൻവലിച്ചിരുന്നു.

ട്രഷറി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ - അടിയന്തിര ക്രമീകരണങ്ങൾ എന്ന പേരിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം ജില്ലാ ട്രഷറിയുടെ പ്രവർത്തനം രണ്ടു വർഷമായി കുത്തഴിഞ്ഞ നിലയിലാണെന്നും ജീവനക്കാരുടെ ഇടയിൽ അച്ചടക്കവും ഒത്തൊരുമയും ഇല്ലെന്നും ജോയിന്റ് ഡയറക്ടർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ സ്ഥലം മാറ്റ ഉത്തരവിറക്കിയത്.

TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]

പുരുഷ-വനിത ജീവനക്കാർ തമ്മിൽ പരിധിവിട്ടതും സംശയാസ്പദവുമായ ബന്ധം നിലനിൽക്കുന്നുണ്ടെന്നും ഓഫിസ് സമയം കഴിഞ്ഞും ജീവനക്കാർ ഓഫിസിൽ തങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഈ റിപ്പോർട്ട് പൂർണ്ണമായും ശരിവച്ചു കൊണ്ടാണ്  ഡയറക്ടർ എറണാകുളം ജില്ലാ ട്രഷറിയിലെ മൂന്ന് വർഷം പൂർത്തിയായ മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റിയത്. ചില ജീവനക്കാരെ പ്രത്യേകം പരാമർശിച്ചും വിമർശനം ഉന്നയിച്ചിരുന്നു.

ഉത്തരവ് പുറത്തുവന്നതോടെ വിവാദവും ഉയർന്നു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ വിവിധ സംഘടനകളും രംഗത്തുവന്നു. ഉത്തരവിലെ പരാമർശങ്ങൾ സർക്കാറിൻ്റെ നിലപാടായി വ്യാഖ്യാനിക്കപ്പെടാം എന്നതിനാൽ ഉന്നത തലത്തിൽ നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടായി. വിവാദ ഉത്തരവ് ഉടനെ പിൻവലിച്ച സാഹചര്യത്തിൽ ട്രഷറി ഡയറക്ടർക്കും ജോയിൻ്റ് ഡയറക്ടർക്കും എതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എങ്കിലും മേലിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനാണ് താക്കീത് നൽകാൻ തീരുമാനിച്ചത്.
Published by: meera
First published: July 31, 2020, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading