സദാചാര ഗുണ്ടായിസം? വയനാട് യുവാവിനെ നഗ്നനാക്കി മർദിച്ചതായി പരാതി

സദാചാര ഗുണ്ടായിസമാണ് നടന്നതെന്നാണ് സത്യ പ്രസാദിന്റെ അമ്മയും നാട്ടുകാരും ആരോപിക്കുന്നത്

News18 Malayalam | news18
Updated: November 25, 2019, 2:35 PM IST
  • News18
  • Last Updated: November 25, 2019, 2:35 PM IST
  • Share this:
വയനാട്: സുൽത്താൻ ബത്തേരി സ്വദേശി വാകേരി നിരപ്പേൽ സത്യപ്രസാദിനെ പത്തോളം പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. നഗ്നനാക്കി മർദിക്കുന്ന ദൃശ്യങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ക്രൂരമായ മർദനമാണ് ഏൽക്കേണ്ടി വന്നതെന്ന് മർദനമേറ്റ സത്യ പ്രസാദ് ന്യൂസ് 18 നോട് പറഞ്ഞു.

ഗുണ്ടാസംഘത്തിനെതിരെ നടപടി വേണമെന്ന് സത്യ പ്രകാന്റെ ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ട്. സദാചാര ഗുണ്ടായിസമാണ് നടന്നതെന്നാണ് സത്യ പ്രസാദിന്റെ അമ്മയും നാട്ടുകാരും ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി
First published: November 25, 2019, 2:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading