HOME /NEWS /Kerala / പട്ടികടിയേറ്റ് മരണം; 'ധാർമിക ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്ക്; സ്വന്തം ജില്ലയായിട്ടും മന്ത്രി ഗൗരവമായി എടുത്തില്ല:' ചെന്നിത്തല

പട്ടികടിയേറ്റ് മരണം; 'ധാർമിക ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്ക്; സ്വന്തം ജില്ലയായിട്ടും മന്ത്രി ഗൗരവമായി എടുത്തില്ല:' ചെന്നിത്തല

ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല

ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല

ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല

  • Share this:

    തിരുവനന്തപുരം: പത്തനംതിട്ട റാന്നിയിൽ പന്ത്രണ്ടു വയസ്സുകാരി പട്ടികടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്വം ആരോഗ്യ വകുപ്പുമന്ത്രിക്കെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം ജില്ലയായിട്ടും സoഭവം മന്ത്രി ഗൗരവമായി എടുത്തില്ല. കടിയേറ്റശേഷം മൂന്നു വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാഞ്ഞത് വാക്സിന്റെ ഗുണനിലവാരത്തിൽ സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

    കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷവാക്സിന്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

    Also Read- പേപ്പട്ടികടിയേറ്റ് മരിച്ച അഭിരാമിയുടെ സംസ്കാരം ബുധനാഴ്ച; ചികിത്സാ പിഴവുണ്ടായെന്ന് പ്രതിപക്ഷം

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    Also Read- ഏഴു മാസത്തിനിടെ പേപ്പട്ടി കടിയേറ്റ് 21 മരണം; പഠനം നടത്താൻ വിദഗ്ധ സമിതി രൂപീകരിച്ചതായി മന്ത്രി വീണ

    തിങ്കളാഴ്ച ഉച്ചയോടെയാണ് റാന്നി പെരുനാട് സ്വദേശിനി അഭിരാമി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. 12 കാരിക്ക് പേവിഷബാധ ഏറ്റ കാര്യത്തിൽ സ്ഥിരീകരണമായിരുന്നു. പൂനെയിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അഭിരാമിയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മർത്തോമാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

    Also Read- Dog Menace| ഏഴു മാസത്തിനിടെ കേരളത്തിൽ പട്ടി കടിച്ചത് രണ്ടുലക്ഷത്തോളം പേരെ; ജീവൻ നഷ്ടമായത് 21 പേർക്ക്

    പെൺകുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടായെന്ന പ്രതിപക്ഷ ആരോപണം തുടരുകയാണ്. ഇന്നലെ യൂത്ത് കോൺഗ്രസ് ഡി എം ഒയെ ഉപരോധിച്ചിരുന്നു. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു . പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

    Also Read- പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി മരണത്തിന് കീഴടങ്ങി

    ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.

    First published:

    Tags: Dog bite, Ramesh chennithala, Stray dog attack, Veena george