നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നസീർ വധശ്രമം: ഗൂഢാലോചന ഷംസീറിന്‍റെ സഹോദരന്‍റെ വാഹനത്തിലെന്ന് മൊഴി

  നസീർ വധശ്രമം: ഗൂഢാലോചന ഷംസീറിന്‍റെ സഹോദരന്‍റെ വാഹനത്തിലെന്ന് മൊഴി

  ഷംസീറിന്‍റെ സഹോദരന്‍റെ വാഹനത്തിലാണ് ഗൂഢാലോചന നടന്നതെന്ന ആരോപണം സി.ഒ.ടി നസീറും ഉന്നയിച്ചു

  സി.ഒ.ടി നസീർ

  സി.ഒ.ടി നസീർ

  • News18
  • Last Updated :
  • Share this:
   കണ്ണൂർ: C.O.T നസീറിനെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് A.N ഷംസീറിന്‍റെ സഹോദരന്‍റെ വാഹനത്തിലെന്ന് മൊഴി. KL-07 CD 6887 നമ്പർ ഇന്നോവയിലാണ് ഗൂഢാലോചന നടന്നതെന്ന് മുഖ്യപ്രതി പൊട്ടിയൻ സന്തോഷ് പൊലീസിനോട് പറഞ്ഞു. എ എൻ ഷംസീറിന്റെ സഹോദരൻ എ എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. എ എൻ ഷംസീർ സഞ്ചരിക്കുന്നത് ഈ വാഹനത്തിലാണെന്നും സൂചനയുണ്ട്.

   അതിനിടെ ഷംസീറിന്‍റെ സഹോദരന്‍റെ വാഹനത്തിലാണ് ഗൂഢാലോചന നടന്നതെന്ന ആരോപണം സി.ഒ.ടി നസീർ ഉന്നയിച്ചു. കേസിലെ മുഖ്യപ്രതികളായ പൊട്ടിയന്‍ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ വാഹനം എ എന്‍ ഷംസീറിന്റേതാണെന്നാണ് ആരോപണം. വ്യക്തമായ തെളിവുകളുണ്ടായിട്ടും എംഎല്‍എയെ ചോദ്യം ചെയ്യുന്നില്ലെന്നും നസീര്‍ കുറ്റപ്പെടുത്തി.

   സി ഒ ടി നസീര്‍ വധശ്രമക്കേസ് അന്വേഷണം പുല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയും എ എന്‍ ഷംസീറിന്റെ മുന്‍ ഡ്രൈവറുമായ എന്‍ കെ രാഗേഷില്‍ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഷംസീറിനെതിരെ ഗുരുതര ആരോപണങ്ങളുയരുന്നത്. കേസിലെ പ്രതികളായ പൊട്ടിയന്‍ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ ഇന്നോവ കാര്‍ ഷംസീറിന്റേതാണെന്ന് നസീര്‍ ആരോപിച്ചു. ഷംസീറിനെതിരെ തെളിവുകളുണ്ടായിട്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം മടിക്കുന്നു.

   അണികള്‍ക്കിടയില്‍ നസീറിനെതിരെ വികാരമുണ്ടായതിനാലാണ് പൊട്ടിയന്‍ സന്തോഷിന് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് രാഗേഷിന്റെ മൊഴി. എന്നാല്‍ ഷംസീറിന്റെ വിശ്വസ്തനായ രാഗേഷിന് തന്നോട് വിരോധമുണ്ടാവേണ്ട കാര്യമില്ലെന്ന് നസീര്‍ പറയുന്നു. രാഗേഷിനെ ക്വട്ടേഷന്‍ ഏല്‍പിച്ചത് ആരെന്നറിയാന്‍ ഫോണ്‍രേഖകളും ഇന്നോവ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ മതിയാവും. അതേസമയം നടപടിക്രമങ്ങളിലെ കാലതാമസം മാത്രമാണ് ഷംസീറിനെ ചോദ്യം ചെയ്യുന്നതിലെ തടസമെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ഗൂഢാലോചന നടന്ന വാഹനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്.
   First published:
   )}