ശബരിമല: വൃശ്ചികമാസത്തിലെ ആദ്യ ഞായറാഴ്ചയായിട്ടും പതിവുള്ള തിരക്ക് സന്നിധാനത്ത് ഇത്തവണ ഉണ്ടായില്ല. നിയന്ത്രണങ്ങളും നീണ്ട ക്യൂവുമില്ലാതെ ദർശനം നടത്തി മടങ്ങുകയാണ് തീർത്ഥാടകർ. സന്നിധാനത്തും പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്തു കർശന സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
പതിവിനു വിപരീതമായി ഇത്തവണ ശബരിമലയിലേക്ക് എത്തുന്ന മലയാളി തീർത്ഥാടകർ വളരെ കുറവാണ്. അന്യസംസ്ഥാനത്തു നിന്ന് എത്തുന്ന ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികവും. ശബരിമലയിലെ സംഘർഷങ്ങൾ ഇവിടേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കിയെന്നു വേണം കരുതാൻ.
കനത്ത സുരക്ഷാ വലയത്തിലാണ് സന്നിധാനവും പമ്പയും നിലയ്ക്കലും എല്ലാം. മാധ്യമപ്രവർത്തകരെ പോലും കർശനമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.