മുൻ എംഎൽഎ, സിനിമാ സംവിധായകൻ, ലീഗ് മന്ത്രിയുടെ പി എ, മുൻ വി സി എന്നിവർ ബിജെപിയിൽ ചേരുമെന്ന് ശ്രീധരൻപിള്ള

നാളെ കോഴിക്കോട് നടക്കുന്ന നവാഗത ന്യൂനപക്ഷ സമാഗമ സംഗമത്തില്‍ മലബാറിലെ പ്രമുഖരായ പത്തൊന്‍പത് പേര്‍ ബിജെപിയില്‍ ചേരും

news18
Updated: August 20, 2019, 6:29 PM IST
മുൻ എംഎൽഎ, സിനിമാ സംവിധായകൻ, ലീഗ് മന്ത്രിയുടെ പി എ, മുൻ വി സി എന്നിവർ ബിജെപിയിൽ ചേരുമെന്ന് ശ്രീധരൻപിള്ള
ശ്രീധരൻ പിള്ള
  • News18
  • Last Updated: August 20, 2019, 6:29 PM IST
  • Share this:
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കൊടുങ്ങല്ലൂര്‍ മൂന്‍ എംഎല്‍എയും എസ്എന്‍ഡിപി യൂണിയന്റെ പ്രസിഡന്റുമായ ഉമേഷ് ചള്ളിയില്‍, സേവാദളിന്റെ സംസ്ഥാന സെക്രട്ടറി പ്രകാശ്, ജനറല്‍ സെക്രട്ടറി തോമസ് മാത്യു, സംവിധായകന്‍ സോമന്‍ അമ്പാട്ട്, കോഴിക്കോട് മുൻ മേയറും പ്രമുഖ അഭിഭാഷകനായ യു ടി രാജന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നാളെ കോഴിക്കോട് നടക്കുന്ന നവാഗത ന്യൂനപക്ഷ സമാഗമ സംഗമത്തില്‍ മലബാറിലെ പ്രമുഖരായ പത്തൊന്‍പത് പേര്‍ ബിജെപിയില്‍ ചേരും. സെയ്ത് താഹ ബാഫഖി തങ്ങള്‍ (മുസ്ലീം ലീഗിന്റെ കേരളത്തിലെ സ്ഥാപക നേതാകളില്‍ പ്രമുഖനും ഒരു കാലത്ത് ആ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സയ്യിദ് അബദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍), ഡോ. പ്രൊഫ. എം അബദുല്‍ സലാം (കാലിക്കറ്റ് സർവകലാശാല മുന്‍ വൈസ് ചാന്‍സലര്‍), പ്രൊഫ. ടി കെ ഉമ്മര്‍ (മുന്‍ കണ്ണൂര്‍ സര്‍വ്വകശാലശാല റജിസ്ട്രാര്‍, മുന്‍ സെനറ്റ് മെമ്പര്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സുപ്പിയുടെ പി എ), ഡോ. മുഹമ്മദ് ജാസിം, ഡോ. യഹിയാഖാന്‍,ഡോ ഹര്‍ഷന്‍ സെബാസ്റ്റ്യന്‍ ആന്റണി, ഷെയ്ഖ് ഷാഹിദ് എന്നിവര്‍ ബിജെപിയില്‍ അംഗമാകും.


മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നത്. മെമ്പര്‍ഷിപ്പില്‍ 40 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മൊബൈൽഫോൺ വഴി അറുപതിനായിരം പേർ ബിജെപിയിൽ അംഗത്വമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

First published: August 20, 2019, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading