• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്തെ തീരദേശത്ത് ഇന്ന് അർദ്ധരാത്രി മുതൽ കൂടുതൽ ഇളവുകൾ; കണ്ടയിൺമെൻറ് സോണിൽ ഉള്ളവർക്ക് നിയന്ത്രണം തുടരും

തിരുവനന്തപുരത്തെ തീരദേശത്ത് ഇന്ന് അർദ്ധരാത്രി മുതൽ കൂടുതൽ ഇളവുകൾ; കണ്ടയിൺമെൻറ് സോണിൽ ഉള്ളവർക്ക് നിയന്ത്രണം തുടരും

നാളെ മുതൽ തീരപ്രദേശത്ത് കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും

unlock

unlock

  • Share this:
    തിരുവനന്തപുരം: രോഗവ്യാപനം തീവ്രമായതിനാൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങൾ കണ്ടയിൺമെൻറ് സോണുകളായിരുന്നു. ഒരു മാസത്തിലധികമായി തീരദേശത്ത് തുടരുന്ന കർശന നിയന്ത്രണങ്ങളിൽ ജില്ലാ കളക്ടർ ഇളവുകൾ അനുവദിച്ചു. ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകൾ, കണ്ടെയ്ൺമെൻറ് സോണുകളായും ബഫർ സോണുകളായും മാറ്റി.

    തീരപ്രദേശത്തെ വാർഡുകളിൽ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നൽകി. മീൻപിടുത്തക്കാർ മാസ്ക് ധരിക്കണം സാമൂഹിക അകലവും പാലിക്കണം. നാളെ മുതൽ തീരപ്രദേശത്ത് കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. 50 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസുകളിൽ എത്താവൂ. ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ചുരുക്കം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.

    എല്ലാ കടകളും രാവിലെ ഏഴ് മുതൽ വൈകിട്ട് നാലുവരെ തുറക്കാം. കടകൾക്കു മുന്നിൽ കൂട്ടംകൂടാൻ പാടില്ലെന്നാണ് നിർദേശം. തീരത്ത് റേഷൻകടകളും അക്ഷയ സെന്ററുകളും പ്രവർത്തിക്കും. ഹോട്ടലുകളിലും റസ്റ്റോറൻറ്കളിലും ഭക്ഷണ വിതരണം പാഴ്സലായി മാത്രം. എന്നാൽ ചെറിയ ചായ കടകൾ തുറക്കാൻ അനുമതിയില്ല. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും ഇരുപതിലധികം പേർ പങ്കെടുക്കരുതെന്ന കർശന നിർദേശമുണ്ട്.
    You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]ഓർഡർ ചെയ്തത്​​​ ​1400 രൂപയുടെ സാധനം; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടി; കിട്ടിയത് ഫ്രീയായി എടുത്തോളാൻ​ ആമസോണ്‍ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
    കണ്ടയിൺമെൻറ് സോണിലുള്ളവർക്ക് പുറത്തേക്ക് പോകാൻ അനുമതിയില്ല. അകത്തേക്കും പുറത്തേക്കും പ്രവേശനത്തിന് പൊലീസ് പരിശോധന തുടരും. ചികിത്സ ആവശ്യങ്ങൾക്കും അവശ്യ സർവീസിലുള്ളവർക്കും കണ്ടെയ്ൻമെൻറ് സോണിന് പുറത്തേക്ക് യാത്ര ചെയ്യാം. മീൻ വിൽപ്പന ചന്തകൾ പാടില്ല. ട്യൂഷൻ സെൻറർ, ഓഡിറ്റോറിയങ്ങൾ, ബാറുകൾ, ജിംനേഷ്യം, ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവ തുറക്കാൻ അനുമതിയില്ല. രാത്രി 9 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂ തുടരും.

    അഞ്ചുതെങ്ങ് ,കരിങ്കുളം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെൻറ് സോണായി തുടരും. ചിറയിൻകീഴ് കഠിനംകുളം ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അവാർഡുകളും കണ്ടെയ്ൻമെന്റ് സോണാണ്. കോട്ടുകാൽ പൂവ്വാർ, കുളത്തൂർ ഗ്രാമപഞ്ചായത്തുകളിലെ 25 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്നു. തീരദേശത്തെ മറ്റു പ്രദേശങ്ങൾ ബഫർസോൺ ആയി തുടരും. ഇളവുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
    Published by:user_49
    First published: