പത്തനംതിട്ട: ശബരിമലയില്‍(sabarimala)ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ വളവുകള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിണനയില്‍. നീലിമല വഴിയുള്ള യാത്ര, പമ്പാസ്‌നാനം എന്നിവ അനുവദിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തും നിലിമലയിലും പരിശോധനകള്‍ നടത്തി.നീലിമല പാത തുറക്കുന്നതിന്‍റെ ഭാഗമായി റവന്യൂ,പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. മരക്കൂട്ടം, ക്യൂ കോംപ്ലക്സ് ,ആശുപത്രികള്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ സംഘം പരിശോധിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സന്നിധാനത്ത് വിരിവെക്കുന്നതിനും നെയ്യഭിഷേകത്തിനും ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ആചാരങ്ങള്‍ക്ക് മുടക്കം വരാതെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് തിരൂവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു
'പള്ളികളൊന്നും കാണില്ല': യുവമോർച്ച റാലിയിൽ പ്രകോപന മുദ്രാവാക്യം; പരാതിയിൽ കേസെടുത്ത് പൊലീസ്
കെ ടി ജയകൃഷ്ണന്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച (Yuvamorcha) തലശ്ശേരിയില്‍ (Thalassery) നടത്തിയ മഹാറാലിക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എസ്ഡിപിഐയും പൊലീസിൽ പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala