നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍; തീരുമാനം ദേവസ്വത്തിന്റെ ആവശ്യം പരിഗണിച്ച്

  Sabarimala | ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍; തീരുമാനം ദേവസ്വത്തിന്റെ ആവശ്യം പരിഗണിച്ച്

  18 വയസ്സിന് താഴെ സ്‌കൂള്‍ / കോളജ് ഐഡി കാര്‍ഡ് ഉപയോഗിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം.

  ശബരിമല

  ശബരിമല

  • Share this:
   തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ ഇളവിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദേവസ്വ ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. പത്ത് വയസിന് താഴെ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട. മറ്റെല്ലാ തീര്‍ഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ രേഖ കരുതണം. വെര്‍ച്വല്‍ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാനാവും.

   18 വയസ്സിന് താഴെ സ്‌കൂള്‍ / കോളജ് ഐഡി കാര്‍ഡ് ഉപയോഗിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. നെയ്യഭിഷേകം സാധാരണ രീതിയിലാക്കണമെന്നും നീലിമല വഴി ഭക്തരെ അനുവദിക്കണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

   Thrikkakara Muncipality| തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; CPI നേതാവും കോൺഗ്രസ് കൗൺസിലറും അറസ്റ്റിൽ

   തൃക്കാക്കര നഗരസഭയിലെ (Thrikkakara Muncipality) കയ്യാങ്കളി കേസിൽ സിപിഐ നേതാവ് എം ജെ ഡിക്‌സൻ അറസ്റ്റിൽ. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോൺഗ്രസ് കൗൺസിലർ സി സി വിജയനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിത തങ്കപ്പനും, ഇടത് കൗൺസിലർമാരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെയാണ് തൃക്കാക്കര നഗരസഭയിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളവുമായി എത്തിയത്.

   പണക്കിഴി വിവാദകാലത്ത് കുത്തിപ്പൊളിച്ച നഗരസഭാ അധ്യക്ഷയുടെ ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാക്കിയതിന്റെ പണിക്കൂലിയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. അധ്യക്ഷയുടെ ചേംബർ നന്നാക്കിയതിന് 8000 രൂപ ചെലവായ വിഷയം ചർച്ചയ്‌ക്ക് എടുത്തിരുന്നു. വീഡിയോ ദൃശ്യം കൈവശം ഉണ്ടെന്നും കുത്തിപ്പൊളിച്ചവരിൽ നിന്നും പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നാല് കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷത്തിന് പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി. ലീഗ് അംഗങ്ങളും പ്രതിപക്ഷത്തെ പിന്തുണച്ചു. അജണ്ട പാസാക്കിയെന്ന് അജിത തങ്കപ്പൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്.

   കൂട്ടയടിയിലും മൽപ്പിടുത്തത്തിലും അജിത തങ്കപ്പൻ ഉൾപ്പെടെ ആറ് കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത തങ്കപ്പൻ, കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിൻ, പ്രതിപക്ഷത്തുള്ള ഉഷ പ്രവീൺ, അജുന ഹാഷിം, സുമ മോഹൻ എന്നിവരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇരുകൂട്ടരും പോലീസിൽ പരാതി നൽകുകയായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}