ശബരിമല: വാർഷിക സമ്പാദ്യത്തിൽ ഒരു വിഹിതം അയ്യപ്പന് സമർപ്പിക്കാൻ അനേകം കർഷകരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലെത്തുന്നത്. ഇവരുടെ വിയർപ്പോഹരിയായ നാണയങ്ങളാണ് ഇപ്പോൾ ഭണ്ഡാരത്തിൽ വീഴുന്നതിൽ അധികവും. കാണിക്ക ഇടരുതെന്ന പ്രചരണത്തിനിടയിൽ വലിയ ആശ്വാസമാണ് ഈ കർഷകരുടെ വിഹിതം.
തിരുപ്പൂരിൽ നിന്ന് ശിവകുമാർ സന്നിധാനത്ത് എത്തിയത് വ്യാപാരത്തിന്റെ വിഹിതവും ആയിട്ടായിരുന്നു. ശിവകുമാറിനെ പോലെ ആയിരക്കണക്കിന് കർഷകരാണ് ഭാവിയിലേക്ക് സ്വരുക്കൂട്ടുന്നതിൽ നിന്ന് ഒരു വിഹിതം അയ്യപ്പന് കാണിക്കയർപ്പിക്കുന്നത്. പതിവ് തെറ്റിക്കാതെ എല്ലാ വർഷവും ഇവരെത്തും, ഒരു കിഴി നിറയെ നാണയങ്ങളുമായി.
തിരക്ക് കുറഞ്ഞതും, കാണിക്ക ഇടരുതെന്ന വ്യാപക പ്രചരണവും ശബരിമല വരുമാനത്തിൽ ഇത്തവണ വലിയ ഇടിവുണ്ടാക്കി. ഈ സാഹചര്യത്തിലും പതിവ് തെറ്റിക്കാതെ എത്തുന്ന ഇതര സംസ്ഥാന കർഷകരുടെ വിഹിതം ഏറെ ആശ്വാസമാണ്.
നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ യന്ത്രങ്ങളില്ലെന്നത് മാത്രമാണ് പ്രതിസന്ധി. സ്ഥലപരിമിതി കണക്കിലെടുത്ത് ഒരു രൂപ, രണ്ട് രൂപ നാണയങ്ങൾ രണ്ടായിരം രൂപ വീതം തികയുമ്പോൾ ചാക്കിൽ കെട്ടി മാറ്റി വയ്ക്കുകയാണ്. അഞ്ചു രൂപ, 10 രൂപ നാണയങ്ങൾ 100 എണ്ണം വീതം കൂട്ടിവെയ്ക്കും. എണ്ണി തിട്ടപ്പെടുത്തുന്ന മുറയ്ക്ക് പണം ബാങ്കിന് കൈമാറും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.