കളിയിക്കാവിള കൊലപാതകം; തോക്ക് നൽകിയ ആൾ പിടിയിൽ?

പ്രതികളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

News18 Malayalam | news18-malayalam
Updated: January 13, 2020, 7:47 PM IST
കളിയിക്കാവിള കൊലപാതകം; തോക്ക് നൽകിയ ആൾ പിടിയിൽ?
cctv kaliyikkavila murder
  • Share this:
തിരുവനന്തപുരം: കളിയിക്കാവിളയിൽ എ.എസ്.ഐ. വിൽസണെ വെടിവച്ച് കൊല്ലാൻ പ്രതികൾക്ക് തോക്കു കൈമാറിയ വ്യക്തി പിടിയിലെന്ന് സൂചന.

ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയ ഇജാസാണ് പ്രതികൾക്ക് തോക്ക് കൈമാറിയതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മുഖ്യപ്രതിയായ തൗഫീഖിന്റെ അടുത്ത സുഹൃത്താണിയാൾ. ഇജാസിനെ കാണാൻ തൗഫീഖ് ബംഗളുരുവിൽ എത്തിയതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇജാസിനൊപ്പം പിടികൂടിയ മൂന്നുപേർക്കും പ്രതികളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.

കൊലപാതകത്തിന് മുമ്പ് പ്രതികൾ ചെക്ക്പോസ്റ്റിലേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തായി. കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലാണെന്നാണ് പൊലീസ് കണ്ടെത്തൽ. ജനുവരി ഏഴ്, എട്ട് തിയതികളിൽ പ്രതികൾ നെയ്യാറ്റിൻകരയിൽ ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

കൊലപാതകത്തിന് മുൻപ് പ്രതികൾക്ക് സൗകര്യം ചെയ്തുകൊടുത്തത് കന്യാകുമാരി സ്വദേശിയും വിതുരയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ സെയ്താലിയാണ്.​ ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇതോടെ 25-ഓളം പേരെയാണ് കേരള-തമിഴ്നാട് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അന്വേഷണം ഊർജിതമാണെങ്കിലും പ്രതികളെ പിടികൂടാനാകാത്തത് പൊലീസിന് തിരിച്ചടിയാണ്. പ്രതികൾ മൊബൈൽ ഫോണടക്കം ഉപയോഗിക്കാത്തതും കേസന്വേഷണത്തിന് വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ.
First published: January 13, 2020, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading