പുതുവര്‍ഷത്തില്‍ കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍
പുതുവര്‍ഷത്തില്‍ കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍
kannur airport
Last Updated :
Share this:
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുതുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുകള്‍. മുംബൈയിലേക്കുള്ള ഗോ എയര്‍ സര്‍വീസ് ജനുവരി 10 ന് ആരംഭിക്കും. രാത്രി 11 മണിക്കാണ് മുംബൈയിലേക്കുള്ള ഗോ എയര്‍ വിമാനം പുറപ്പെടുക. രണ്ട് മണിക്കൂര്‍ കൊണ്ട് മുംബൈയിലെത്തിയിരിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
പുലര്‍ച്ചെ 2.30 നാണ് മുംബൈയില്‍ നിന്ന് കണ്ണൂരേക്കുള്ള സര്‍വീസ് ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂരില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസും ആരംഭിക്കും. ആദ്യഘട്ടത്തില്‍ മസ്കറ്റിലേക്കും അബുദാബിയിലേക്കുമാണ് സര്‍വീസ്. നിലവില്‍ അബുദാബിയിലേക്ക് എല്ലാ ചെവ്വാഴ്ചയും വ്യാഴ്ചയും ഞായറാഴ്ചയും എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.
ദോഹയിലേക്കും കുവൈറ്റിലേക്കും വൈകാതെ സര്‍വീസ് ആരംഭിക്കാനും ഗോ എയര്‍ ലക്ഷ്യമിടുന്നുണ്ട്. ഇന്‍ഡിഗോ ജനുവരി 25 മുതല്‍ കണ്ണൂരില്‍ നിന്ന് ആഭ്യന്തര സര്‍വീസുകളും ആരംഭിക്കും.
ഹൈദരാബാദ്, ഹുബ്ലി, ചെന്നൈ, ഗോവ എന്നിവിടങ്ങളിലേക്കാകും സര്‍സീസ്. മാര്‍ച്ചില്‍ ഇന്‍ഡിഡോ അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കും. ജെറ്റ് എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ഉടന്‍ കണ്ണൂരില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസിനോട് ഡല്‍ഹിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ ആരംഭിക്കാന്‍ കിയാല്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. വിദേശ വിമാന കമ്പനികളും മര്‍ച്ചോടെ കണ്ണൂില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.